സംസ്ഥാനത്ത് ശനി, ഞായർ ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം. കേരളത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലവസ്ഥ വകുപ്പ്. അടുത്ത മണിക്കൂറുകളില്‍ കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തിപിടിത്തത്തിന് ശേഷം പെയ്തത് അമ്ല മഴയാണെന്ന വിവരം പുറത്ത് വന്നിരിന്നു.

ആദ്യം ലഭിക്കുന്ന വേനല്‍ മഴയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടേക്കമെന്ന് മുന്നറിയിപ്പുകളുണ്ട്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കഴിഞ്ഞ ദിവസം കനത്ത വേനല്‍ ചുടിന് ശേഷം ആശ്വാസമായി മഴ ലഭിച്ചു. കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ് പ്രകാരം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത.