സിഐടിയു പി കെ അനിൽകുമാർ അര കോടിയുടെ മിനി കൂപ്പർ വിവാദമായി,തൊഴിലാളികൾക്ക് അഭിമാനം!!

ആഢംബര ജീവിതം കമ്യൂണിസ്റ്റ് പാർട്ടിക്കാർക്ക് ഇപ്പോൾ പുതുമ അല്ലെങ്കിൽ ഇത് സി ഐ ടി യു ട്രേഡ് യൂണ്യനിലേക്കും വന്നിരിക്കുന്നു.സിഐടിയു വിവാദ നേതാവ് പി കെ അനിൽകുമാർ അര കോടിയിലധികം വില വരുന്ന മിനി കൂപ്പർ ആഢംബര കാറാണ്‌ സ്വന്തമാക്കിയത്. ഷോറൂമിൽ പോയി കാർ കുടുംബ സമേതം വാങ്ങി കാറും സ്വന്തമാക്കി. മുമ്പ് ടോയോട്ട ഇനോവ, ഫോർച്യൂണർ വാഹനങ്ങളും അനിൽകുമാർ സ്വന്തമാക്കിയിട്ടുണ്ട്.എറണാകുളത്തെ പാർട്ടി കേന്ദ്രങ്ങളിലും മിനി കൂപ്പർ ചർച്ചയായി.ഇനി സിഐടിയു വിവാദ നേതാവ് പി കെ അനിൽകുമാർ വെറും സി ഐ ടി യു നേതാവ് മാത്രമല്ല, മിനി കൂപ്പർ മുതലാളിയാണ്‌. ഇതിനേ സി.പി.എമ്മിനും കുറ്റം പറയാൻ ആവില്ല. കാരണം പണ്ട് കൊടിയേരിയും ഇതേ പോലത്തേ മിനി കൂപ്പറിൽ യാത്ര ചെയ്തിട്ടും ഉണ്ട്. അതിനാൽ തന്നെ പാർട്ടിയിൽ ഇതിനെല്ലാം മുൻ അനുഭവങ്ങളും മുൻ പാഠങ്ങളും ഗുരുക്കന്മാർ കാണിച്ച് തന്നിട്ടും ഉണ്ട്

സ്വത്ത് സമ്പാദനത്തിൽ നേരത്തെ തന്നെ വിമർശനം നേരിടുന്ന സിഐടിയു നേതാവ് കൂടിയാണ്‌ പി കെ അനിൽ കുമാർ. സിഐടിയുവിന് കീഴിലുള്ള പെട്രോളിയം ആന്‍റ് ഗ്യാസ് വർക്കേഴ്സ് യൂണിയൻസംസ്ഥാന സെക്രട്ടറി അനിൽകുമാർ പറയുമ്പോൾ തൊഴിലാളി നേതാവാണ്.എന്നാൽ അദ്ദേഹത്തിന്റെ യാത്രയാകട്ടെ ആഡംബര വാഹനങ്ങളിലും. അനിൽകുമാറിന്‍റെ ഗാരേജിൽ ഏറ്റവും ഒടുവിൽ എത്തിയിരിക്കുന്നത് മിനി കൂപ്പറാണ്.ഷോറൂം വില മാത്രം 52 ലക്ഷം എന്നാണറിയുന്നത്.

പുത്തൻ മിനി കൂപ്പറിന്റെ കുടുംബ ചിത്രവും താക്കോൽ ഏറ്റു വാങ്ങലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയും ആണ്‌. ചിത്രങ്ങൾ ട്രോളർമാർ നന്നായി ഉപയോഗിക്കുന്നു. എന്നാൽ വാഹനം വാങ്ങിയത് താനല്ലെന്നാണ് പി കെ അനിൽകുമാറിന്‍റെ വിശദീകരണം.

ഇതിനിടെ അനിൽ കുമാരിർന്റെ ഭാര്യക്ക് 2 ലക്ഷം രൂപ മാസ വേതനം ഉള്ള ജോലി ഉണ്ടെന്ന് കാട്ടി ന്യായീകരണ ക്യാപ്സ്യൂളുമായി സഖാക്കളിൽ ചിലർ രംഗത്ത് വന്നു കഴിഞ്ഞു.എന്തായാലും പരാതി ലഭിച്ചിട്ടില്ലെങ്കിലും ഇക്കാര്യം അന്വേഷിക്കുമെന്ന് സിഐടിയു നേതൃത്വം അറിയിച്ചു.കൊച്ചിയിലെ ഓയിൽ കമ്പനിയിൽ കയറി അനിൽകുമാർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിൽ പരാതി നിലവിലുണ്ട്. വൈപ്പിൻ കുഴിപ്പള്ളിയിൽ ഗ്യാസ് ഏജൻസി നടത്തുന്ന വനിത സംരഭകയെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിലും പി കെ അനിൽകുമാർ കേസ് നേരിടുന്നുണ്ട്. ഇതിന് പുറമേയാണ് ഇപ്പോൾ ആഡംബര കാർ വിവാദം.