കോഴിക്കോട് ജോലി വാഗ്ദാനം നൽകി ഡോക്ടറെ നഴ്‌സ് പീഡിപ്പിച്ചതായി പരാതി

കോഴിക്കോട്. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ഉയർന്ന ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് ഡോക്ടറായ യുവതിയെ നഴ്‌സ് പീഡിപ്പിച്ചു. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന മലയാളി യുവതിയാണ് കോഴിക്കോട് പീഡനത്തിന് ഇരയായത്. കഴിഞ്ഞ വർഷം ഡിസംബർ 30 നാണ് പീഡനം നടന്നത്.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയായ തൃശൂർ സ്വദേശി നിഷാം ബാബുവിനായി അന്വേഷണം ആരംഭിച്ചു. കോഴിക്കോട് കസബ പോലീസാണ് കേസ് അന്വേഷിക്കുന്നത്. ഡോക്ടറായ യുവതിക്കൊപ്പം മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് നിഷാം ബാബു ജോലി ചെയ്തിരുന്നത്. ഉയർന്ന ജോലി നൽകാമെന്ന് പറഞ്ഞ് യുവതിയെ കോയമ്പത്തൂർ എത്തിക്കുവനാണ് പ്രതി ശ്രമിച്ചത്. ഇതിനായി കോഴിക്കോട് എത്തിച്ച് ഹോട്ടലിൽ മുറിയെടുത്ത ശേഷമാണ് പീഡനം നടന്നത്.

പീഡനത്തിന് ശേഷം യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയ പ്രതി ചിത്രങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ പറയുന്നു. തുടർന്ന് പ്രതി ചിത്രങ്ങൾ കാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തി അഞ്ച് തവണ പല ഹോട്ടലുകളിൽ എത്തിച്ച് പീഡിപ്പിച്ചു വെന്നും പരാതിയിൽ യുവതി പറയുന്നു. പിന്നീട് ഇയാളുടെ ഫോൺ നമ്പർ യുവതി ബ്ലോ്ക്ക് ചെയ്യുകയായിരുന്നു. എന്നാൽ പ്രതികാരമായി പ്രതി യുവതിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു.