നാ​ഗാലാൻഡിലും ത്രിപുരയിലും ബിജെപിയുടെ തേരോട്ടം

ബിജെപി പാർട്ടി ഇന്ത്യയിൽ അതിന്റെ ജൈത്രയാത തുടരുന്നു. കാവി കൊടിയെ പിടിച്ച് കെട്ടാൻ ത്രിപുരയിൽ ആജന്മ ശത്രുക്കളായ കോൺഗ്രസും സി.പി.എമ്മും ഒറ്റ മുന്നണിയായി മൽസരിച്ചിട്ടും നിലം തൊട്ടില്ല. 3 വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേ നിയമ സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുകയാണ്‌. ലീഡ് നില പുറത്ത് വരുമ്പോൾ നാഗാലാന്റിൽ ബിജെപി വൻ കുതിപ്പാണ്‌ നടത്തുന്നത്.ലീഡ് നില അറിഞ്ഞ് 45 സീ​‍റ്റുകളിൽ 42ലും ബിജെപിയാണ്‌. നാഗാലാന്റിൽ എടുത്ത് പറയേണ്ടത് ബിജെപിക്ക് എതിരാളികൾ ഏഴയലത്ത് പൊലും ഇല്ലെന്നാണ്‌. അങ്ങിനെയാണ്‌ ഇപ്പോൾ ഈ സമയത്ത് വരുന്ന സൂചനകൾ. ബാഗാലാന്റ് ബിജെപി പിടിച്ചെടുത്ത് ഭരണം സ്ഥാപിക്കുന്ന അവരുടെ പുതിയ ഒരു സംസ്ഥാനം ആണ്‌. അങ്ങിനെ ഒരു സംസ്ഥാനം കൂടി ബിജെപിക്ക് അധികം കിട്ടുകയാണ്‌

ത്രിപുരയിൽ ബിജെപി ലീഡ് ചെയ്യുന്നു. ലീഡ് നില അറിവായതിൽ 58ൽ 38 എണ്ണത്തിലും ബിജെപിയാണ്‌. സി.പി.എം കോൺഗ്രസ് സഖ്യം ഏറെ പിന്നിലാണ്‌. സഖ്യത്തിനിറങ്ങിയതിന്റെ പേരിൽ കേരളത്തിലെ സി.പി.എം കോൺഗ്രസുകാർ പോലും ഇപ്പോൾ നാണം കെട്ട അവസ്ഥയിലാണ്‌. ബിജെപി ത്രിപുരയിൽ മുൻ കാലത്തേക്കാൾ വൻ ശക്തിയാകും എന്നും ലീഡ് നില വ്യക്തമാക്കുന്നു.

നാഗാലാന്റിൽ കോൺഗ്രസ് തകർന്നടിഞ്ഞു. ജോഡോ യാത്രയും പ്ളീനറി സമ്മേളനവും ഒന്നും കോൺഗ്രസിനെ രക്ഷപെടുത്താൻ പോയിട്ട് മുങ്ങുന്ന കപ്പലിൽ കൂടുതൽ വെള്ളം കയറാനേ ഉപകരിച്ചുള്ളു. നാഗാലാന്റ് കോൺഗ്രസിന്റെ തട്ടകമായിരുന്നു. 21 സീറ്റുമായി 60 അംഗ നിയമ സഭയിൽ കോൺഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റ കക്ഷി. ഇപ്പോൾ കോൺഗ്രസ് ഇവിടെ തരിപ്പണമായി. ലീഡ് നില അറിഞ്ഞതിൽ വെറും 7 സീറ്റിലേ കോൺഗ്രസ് ലീഡ് ചെയ്യുന്നുള്ളു. 20 സീറ്റിലും എൻ പി പി പാർട്ടിയാണ്‌. വെറും 2 സീറ്റ് മാത്രം ഉണ്ടായിരുന്ന ബിജെപി ഇപ്പോൾ നാഗാലാന്റിൽ വൻ മുന്നേറ്റം നടത്തി 8 സീറ്റിൽ ലീഡ് ചെയ്യുന്നു. ബിജെപിക്കും പിന്നിലാണ്‌ കോൺഗ്രസിന്റെ സ്ഥാനം.