ഗുജറാത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ആത്മഹത്യാ ശ്രമം

അഹമ്മദാബാദ്: വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ആത്മഹത്യാശ്രമം. ഗാന്ധിധാമിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വേല്‍ജിഭായി സോളാങ്കിയാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്.

വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടക്കുന്നുവെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജീവനൊടുക്കാൻ നോക്കിയത്.വോട്ടിംഗ് മെഷീനുകള്‍ കൃത്യമായി സീല്‍ ചെയ്തിട്ടില്ലെന്നായിരുന്നു ആരോപണം.

ഇതേത്തുടര്‍ന്ന് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എന്നാല്‍ അധികൃതരുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടാകാതിരുന്നതോടെ ഇദ്ദേഹം ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഗാന്ധിധാം മണ്ഡലത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയെക്കാള്‍ 12,000-ലേറെ വോട്ടുകള്‍ക്ക് പിന്നിലാണ് ഇയാൾ