ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ മാനേജറുടെ ജാമ്യാപേക്ഷ കോടതി തള്ളി

കോഴിക്കോട്. പഞ്ചാബ് നാഷ്ണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ സീനിയര്‍ മാനേജര്‍ എംപി റിജിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ് കോടതി തള്ളി. പഞ്ചാബ് നാഷ്ണല്‍ ബാങ്കിന്റെ ലിങ്ക്‌റോഡ് ശാഖയിലെ സീനിയര്‍ മാനേജരാണ് റിജില്‍. കോഴിക്കോട് കോര്ഡ്പറേഷന്‍ അക്കൗണ്ടില്‍ നിന്നും ഇയാള്‍ 12.6കോടിരൂപയോളം തട്ടിയെടുത്തതാണ് കേസ്.

ഇതില്‍ രണ്ട് കോടി ബാങ്ക് കോര്‍പറേഷന് തിരികെ നല്‍കി. ബാങ്കില്‍ നടത്തിയ പരിശോധനയില്‍ 21.29 കോടിയുടെ തിരിമറിയാണ് കണ്ടെത്തിയത്. റിജിലിനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. രാജ്യം വിട്ട് പോകാതിരിക്കുവാന്‍ വിമാനത്താവളങ്ങളില്‍ സര്‍ക്കുലര്‍ നല്‍കി. റിജിലിന്റെ വീട്ടിലും ബാങ്കിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തി.

21.2 കോടിയുടെ തിരിമറിയില്‍ 12.68 കോടി ബാങ്കില്‍ നിന്നും നഷ്ടമായത്. ഇതില്‍ പത്ത് കോടി ഓഹരിവിപണിയില്‍ റിജിലിന് നഷ്ടമായി. ബെംഗളൂരു കേന്ദ്രീകരിച്ചുള്ള കമ്പനി വഴിയാണ് ഇടപാടുകള്‍ നടന്നത്. ശേഷിക്കുന്ന തുക റമ്മികളിക്കുവാനും മറ്റു പലതിനുമായി ഉപയോഗിച്ചുവെന്നാണ് പോലീസ് കണ്ടെത്തിത്.