കോവിഡ് പടരുന്നു, ഭാരത് ജോഡോ യാത്ര നിർത്തിവെക്കാൻ രാഹുൽ​ഗാന്ധിയോട് കേന്ദ്രം

കോവിഡ് പടരുന്നതിനാൽ ഭാരത് ജോഡോ യാത്ര നിർത്തിവയ്ക്കാൻ രാഹുൽ ഗാന്ധിയോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ലോകവും രാജ്യവും വീണ്ടും കോവിഡിന്റെ ഭീഷണിയിൽ തുടരുമ്പോൾ ഒന്നുകിൽ രാഹുൽ ഗാന്ധി കോവിഡ് നിയമങ്ങൾ പൂർണ്ണമായി അനുസരിക്കുക. അല്ലെങ്കിൽ ഭാരത് ജോഡോ യാത്ര രാജ്യ താല്പര്യവും സുരക്ഷയും മുൻ നിർത്തി നിർത്തി വയ്ക്കുക. ഈ ആവശ്യം അറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കത്തയച്ചു.

ഭാരത് ജോഡോ യാത്ര‘യിൽ കോവിഡ് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അല്ലെങ്കിൽ “ദേശീയ താൽപ്പര്യം കണക്കിലെടുത്ത്” അത് താൽക്കാലികമായി നിർത്തിവയ്ക്കണമെന്നും എന്നും ആണ്‌ കത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലോകമെമ്പാടും വർദ്ധിച്ചുവരുന്ന കോവിഡ് കേസുകളിൽ മൂന്ന് രാജസ്ഥാൻ ബിജെപി എംപിമാർ തനിക്ക് കത്തെഴുതുകയും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തതായി മന്ത്രി മൻസുഖ് മാണ്ഡവ്യയുടെ കത്തിൽ പരാമർശിക്കുന്നു. ചൈനയിൽ കോവിഡ് പടരുകയാണ്‌. 20 ലക്ഷം മരണം ഉണ്ടാകും എന്നാണ്‌ പ്രവചനങ്ങൾ.

ഇന്ത്യയിലേക്ക് ദുരന്തം പടരാതിരിക്കാൻ തുടക്കത്തിലേ നമ്മൾ മുൻ കൈയ്യെടുക്കണം. അതിനായി വേണ്ട ക്രമീകരണവും മറ്റും സ്വീകരിച്ചാൽ സൂക്ഷിച്ചാൽ ദുഖിക്കേണ്ടി വരില്ല എന്നാണ്‌ കേന്ദ്ര സർക്കാർ നല്കുന്ന സൂചന. ഇപ്പോൾ കോവിഡ് രാജ്യങ്ങളിൽ ആശങ്കകൾ ഉളവാക്കുന്നു. ഭാരത് ജോഡോ യാത്രയിൽ യാത്രയിൽ പങ്കെടുത്തതിന് ശേഷം ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവിന് കൊറോണ വൈറസ് പോസിറ്റീവ് ആയതും മറ്റും കേന്ദ്ര സർക്കാരിനു ലഭിച്ച റിപോർട്ടിൽ എടുത്ത് പറയുന്നുണ്ട്.