കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന

ന്യൂയോർക്ക്: ബ്രിട്ടനിൽ കോറോണയുടെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന. എക്സ് ഇ എന്ന വകഭേദം ഇതുവരെയുള്ളതിൽ ഏറ്റവും വ്യാപന ശേഷി കൂടിയത് ആണെന്നാണ് വിലയിരുത്തൽ. ഇത് ഒമിക്രോണിന്റെ തന്നെ പുതിയൊരു വകഭേദമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ലോകമെങ്ങും പടർന്നുകഴിഞ്ഞ ഒമിക്രോൺ വകഭേദത്തേക്കാൾ 10% വ്യാപന ശേഷി കൂടുതൽ ആണ് എക്സ് ഇ എന്ന വകഭേദത്തിന്. ജനുവരി 19 നാണ് എക്സ് ഇ ആദ്യമായി കണ്ടെത്തിയത്. ബ്രിട്ടനിൽ ഇതുവരെ 637 പേരിൽ ആണ് പുതിയ വകഭേദം റിപ്പോർട്ട് ചെയ്തതെന്ന് ബ്രിട്ടന്റെ ആരോഗ്യ വിഭാഗം അറിയിച്ചു.

ഒമിക്രോണ്‍ ബി എ1, ബി എ2 വകഭേദങ്ങളുടെ ഹൈബ്രിഡ് സമന്വയമാണ് എക്‌സ് ഇ എന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. പുതിയ വകഭേദത്തെ കുറിച്ച് വിശദമായി പഠിച്ചുവരികയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.