ആലപ്പുഴയും സി.പി.എമ്മിന് നഷ്ടപ്പെടും, കെ സി വേണുഗോപാലോ ശോഭാ സുരേന്ദ്രനോ, ഫലം പ്രവചിക്കുന്നു- പാണ്ഢ്യാല ഷാജി

ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ ഏകസീറ്റായ ആലപ്പുഴയും നഷ്ടപ്പെടും എന്ന് പാണ്ഢ്യാല ഷാജി. ആലപ്പുഴയിൽ
കോൺഗ്രസിന് ജയിക്കാനുള്ള സാധ്യത കൂടുതലാണ്. പാർട്ടിക്കുള്ളിലും പുറത്തുമുള്ള പ്രശ്നങ്ങൾ സി.പി.എമ്മിന് ആലപ്പുഴയിൽ തിരിച്ചടിയാകും.

ബിജെപി സ്ഥാനാർഥി ശോഭ സുന്ദരൻ വോട്ട് നേടുമെന്ന് ഉറപ്പാണ്. ബിജെപിയുടെ ഏറ്റവും ശക്തമായ നേതാവിനെ ആലപ്പുഴയിൽ ഇറക്കിയത് ബിജെപിക്ക് ഗുണംചെയ്യും. സംഘടനാ പ്രതിസന്ധി സിപിഎമ്മിനെ വെട്ടിലാക്കും.

ആലപ്പുഴ മണ്ഡലത്തിൽ സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്ക് എതിരെയുള്ള പ്രതിഫലനം കാണാനാകും. കെ സി വേണുഗോപാലിന് ഇത് വോട്ടായി മാറും. ഇതോടെ വലിയ പിന്തുണയോടുകൂടി തന്നെ കോൺഗ്രസ് വിജയം നേടും. മുഖ്യമന്ത്രിയുടെ കുടുംബം പ്രതിസ്ഥാനത്ത് നിക്കുന്ന കരിമണൽ കേസിൽ സ്ഥാപക ഉടമ കരിമണൽ കർത്തയുടെ വ്യാപാര സാമ്രാജ്യവും ആലപ്പുഴയിലാണ്.

പി വി അൻവർ രാഹുലിനെതിരെ നടത്തിയ പ്രസ്താവനവും വിനയായി. ജനം [പറയുന്നത് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഡിഎൻഎ പരിശോധിക്കണം എന്നതാണ്.

വീഡിയോ സ്റ്റോറി കാണാം