എന്നെ കൊല്ലാൻ പിണറായി 4 പേരേ നിയോഗിച്ചു, ക്രൈം നന്ദകുമാർ

മന്ത്രി വീണ ജോർജിനെ അപകീർത്തിപ്പെടുത്തു എന്ന പേരിൽ ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തത് വലിയ വാർത്തയായിരുന്നു. രാജ്യ ​ദ്രോഹകുറ്റത്തിന് ഹൈക്കോടതി മീ‍ഡിയ വൺ ബാൻ ചെയ്തിരുന്നു. രാജ്യ ​ദ്രോഹകുറ്റമാണോ മന്ത്രിയെ വിമർശിച്ചതാണോ കുറ്റമെന്നു ചോദിച്ചാൽ മന്ത്രിയെ വിമർശിച്ചത് തെറ്റാണെന്നാണ് പിണറായി വിജയൻ പറയുമെന്ന് ക്രൈം നന്ദ കുമാർ കർമ ന്യൂസിനോട് പറഞ്ഞു

ആ​രോ​ഗ്യ രം​ഗത്തെ പോരായ്മകൾക്കെതിരെ ഞാൻ ചെയ്ത ഞെട്ടിക്കുന്ന വാർത്തകൾക്കെതിരെയാണ് എനിക്കെതിരെ 67 A ചുമത്തി അറസ്റ്റ് ചെയ്തത്. ഒരു നോട്ടിസുപോലും തരാതെയായിരുന്നു അറസ്റ്റ്, മാത്രമല്ല എന്റെ ഓഫിസും വീടുമെല്ലാം റെയ്ഡ് ചെയ്തു. കേരളത്തിൽ പിണറായി വിജയനുള്ളത് രണ്ടു തരം നയമാണ്. അവർക്കിഷ്ടമുള്ളവർ രാജ്യദ്രോ​ഹത്തിനെതിരെ പ്രവർത്തിച്ചിട്ടു പോലും പത്ര സ്വാതന്ത്ര്യത്തിനെതിരാണെന്നു പറഞ്ഞ് അവർ തന്നെ പ്രതിഷേധത്തിനിറങ്ങി. എന്നാൽ പത്ര സ്വാതന്ത്യം നിഷേധിച്ചുകൊണ്ട്
എന്റെ ഓഫിസിൽ പോലിസുകാരെത്തി സിസിടിവി കാമറകൾ ഊരിയെടുത്ത് രേഖകൾ കടത്തി. മീഡിയ വൺ ചാനൽ കുറ്റം ചെയ്തോയെന്ന് എനിക്കറിയില്ല..

60 ദിവസം ഒളിവിലിരുന്നപ്പോൾ താൻ പുസ്തകമെഴുതി. ഉടനെ അത് പുറത്തിറങ്ങും. ജയിലിൽ വെച്ച് തന്നെ അപായപ്പെടുത്താൻ പിണറായി വിജയൻ ശ്രമിച്ചു. ജയിലിൽ വെച്ച് തന്നെ കൊന്നുകളയാനായിരുന്നു പ്ലാൻ. അത് മനസ്സിലാക്കിയതുകൊണ്ടു തന്നെ എനിക്ക് ജില്ലാ ജയിലിൽ ഒരു സുരക്ഷിതമായ വാർഡു ലഭിച്ചു. ഞാൻ നടത്തിയ വെളിപ്പെടുത്തലുകൾ പുറത്തുവരാതിരിക്കുക എന്നുള്ളതാണ് അവരുടെ തീരുമാനം. അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ കോപ്പി പ്രതിപക്ഷ നേതാവിനും അയച്ചിട്ടുണ്ട. പിണറായി വിജയൻ അടക്കമുള്ള പ്രതികളുടെ അറസ്റ്റ് നടന്നില്ലെങ്കിൽ സിബിഐ അന്വേഷണമടക്കമുള്ള കാര്യങ്ങളുമായി മുന്നോട്ടുപോകുമെന്നും നന്ദ കുമാർ പറഞ്ഞു.