ഒരു കല്ല്യാണമൊക്കെ കഴിച്ച് അടങ്ങിയൊതുങ്ങി ജീവിച്ചൂടെ, പ്രിയ പ്രകാശ് വാര്യര്‍ക്ക് ഉപദേശവുമായി സദാചാര ആങ്ങളമാര്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രിയ പ്രകാശ് വാര്യര്‍.ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ നടി ചിത്രത്തിന്റെ റിലീസിന് മുമ്പ് തന്നെ ലോക ശ്രദ്ധ നേടി.ചിത്രത്തിന്റെ മാണിക്കമലരായ എന്ന ഗാനം പുറത്തിറങ്ങിയത് മുതല്‍ പ്രിയയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു.സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി.അടുത്തിടെ നടി പങ്കുവെച്ച ചിത്രം സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയിരുന്നു.ഡീപ് നെക്ക് ലെഹങ്കയില്‍ ഹോട്ട് ലുക്കിലാണ് പ്രിയ പ്രത്യക്ഷപ്പെട്ടത്.ചിത്രം വൈറലായതിന് പിന്നാലെ നടിക്ക് ഉപദേശവുമായി സൈബര്‍ ആങ്ങളമാരും രംഗത്തെത്തി.അടുത്തിടെ കാലു കാണിച്ച ചിത്രം പോസ്റ്റ് ചെയ്തു എന്ന് ആരോപിച്ച് നടി അനശ്വര രാജന് എതിരെ വന്‍ സൈബര്‍ ആക്രമണമാണ് ഉണ്ടായത്.ഇതിന് പിന്നാലെ നടി എസ്തര്‍ അനിലും സദാചാര ആങ്ങളമാര്‍ ഉപദേശവുമായി എത്തി.ഇപ്പോള്‍ പ്രിയ പി വാര്യരെയാണ് ഇവര്‍ കടന്നാക്രമിക്കുന്നത്.

പ്രിയ വാര്യര്‍ പങ്കുവെച്ച പുത്തന്‍ ഫോട്ടോയ്ക്ക് താഴെ ഇത്തരം കമന്റുകള്‍ നിറയുകയാണ്.ഈ ചിത്രത്തിന് താഴെ റൈസ ഷജിത ഉമ്മര്‍ മുഹമ്മദ് എന്ന് പേരുള്ള അക്കൌണ്ടില്‍ നിന്ന് വന്നിരിക്കുന്ന കമന്റാണ് ആരാധകര്‍ ട്രോളില്‍ മൂടുന്നത്.’അല്ലയോ സഹോദരീ എങ്ങോട്ടാണ് നിന്റെ പോക്ക്..?ഒരു കല്ല്യാണമൊക്കെ കഴിച്ച് അടങ്ങിയൊതുങ്ങി ജീവിച്ചൂടെ..?’എന്നാണ് റൈസ ഷജിത ഉമ്മര്‍ മുഹമ്മദിന്റെ കമന്റ്.എന്നാല്‍ ഈ കമന്റിന് താഴെ ട്രോള്‍ കമന്റുകളുമായി നിരവധി പേര്‍ എത്തുന്നുണ്ട്.ഒരു അഡാര്‍ ലൗ എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമാസകലം ശ്രദ്ധ നേടിയ താരം കൂടിയാണ് പ്രിയ.ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ പുറത്തെത്തിയ ഗാനമായിരുന്നു പ്രിയയെ പ്രശ്‌സ്തിയുടെ കൊടുമുടിയില്‍ എത്തിച്ചത്.സോഷ്യല്‍ മീഡിയകളിലും സജീവമാണ് നടി.ചിത്രങ്ങള്‍ പങ്കുവെച്ചും ഗാനങ്ങള്‍ ആലപിച്ചും നടി സോഷ്യല്‍മീഡിയകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്.