മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ പ്രഖ്യാപിച്ചു,കരുത്തറിയിച്ച് എറണാകുളം ജില്ല

മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ പ്രഖ്യാപിച്ചു ,ലഹരി മാഫിയയോട് പൊരുതി കരുത്തറിയിച്ച് എറണാകുളം ജില്ല – അഞ്ച് ജേതാക്കൾ മുഖ്യമന്ത്രിയുടെ സംസ്ഥാന എക്സൈസ് മെഡൽ’ പ്രഖ്യാപിച്ചതിൽ ഒരു എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്കും രണ്ട് പ്രിവൻ്റീവ് ഓഫിസർമാർക്കു മടക്കം അഞ്ച് പേർ മെഡലിനർഹരായി

എറണാകുളം ജില്ലയിൽ ലഹരി മാഫിയയ്ക്കെതിരെ ശക്തമായ പ്രവർത്തനം നടത്തിയ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ T N സുധീർ, പ്രിവൻ്റീവ് ഓഫിസർമാരായ K R രാം പ്രസാദ് ,A S ജയൻ സിവിൽ എക്സൈസ് ഓഫിസർമാരായ ND ടോമി, NG അജിത് കുമാർ എന്നിവരാണ് മെഡലിനർഹരായത് മുന്നൂറ് കോടി രൂപയ്ക്കു മേൽ മതിപ്പുവിലയുള്ള മയക്ക് മരുന്നാണ് വിവിധ കേസുകളിലായി ഇവർ കണ്ടെത്തിയത് 26 കിലോയിലധികം MD MA ഒൻപതു കിലോയോളം ചരസ്, പത്തു കിലോയോളം ഹാഷിഷ്’, നൂറു കിലോയോളം’, കഞ്ചാവ്, അയ്യായിരത്തോളം നൈട്രസ പാം ടാബ്ലറ്റ്സ്, തുടങ്ങി നഗരത്തെ ഞെട്ടിച്ച നിരവധി കേസുകൾ കണ്ടെത്തിയിരുന്നു പ്രധാന ലഹരി വേട്ടകൾ ദേശിയ തലത്തിൽ വരെ ചർച്ചയായിരുന്നു