ഇല്ലാ ഇല്ലാ മരിച്ചിട്ടില്ല, ഞങ്ങടെ ഭായി മരിക്കത്തില്ല, ദാവൂദ് 100 അല്ല 1000% ഫിറ്റാണ്‌ – സഹായി ഛോട്ടാ ഷക്കീൽ

ഇല്ലാ ഇല്ലാ മരിച്ചിട്ടില്ല. ഞങ്ങടെ ഭായി മരിക്കത്തില്ല. അണ്ടർ വേൾഡ് കിങ്ങ് ദാവൂദ് ഇബ്രാഹിമിന്റെ ഏറ്റവും പുതിയ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ്‌. ഭായിയുടെ മരണത്തെക്കുറിച്ചുള്ള കിംവദന്തികൾ അടിസ്ഥാനരഹിതമാണ്. അദ്ദേഹം 100 അല്ല 1000% ഫിറ്റാണ്‌ എന്ന് സഹായിയായ ചോട്ടാ ഷക്കീൽ വ്യക്തമാക്കി. കുറച്ച് പേർ വന്നാലും ഒറ്റക്ക് നിന്ന് നേരിടാൻ ഇപ്പോഴും ഭായിക്ക് കരുത്തുണ്ട് എന്നും പറഞ്ഞു. എന്നാൽ ഇത്ര 1000 കുതിര ശക്തി കരുത്തുള്ള ദാവൂദ് എന്തിനാണ്‌ ഇന്ത്യയിൽ നിന്നും പാക്ക് അതിർത്തി കടന്ന് ഭീരുവിനേ പോലെ ഒളിച്ചോടിയത് എന്നതിനു ഉത്തരമില്ല. ഇന്ത്യയിലാണ്‌ ദാവൂദിന്റെ കുടുംബവും ബന്ധുക്കളും എല്ലാം. അവരെ പൊലും കാണാൻ ആകാതെ പാക്കിസ്ഥാനിലെ മാളത്തിൽ ഒളിച്ചിരിക്കുകയാണ്‌ ആദോള തീവ്രവാദത്തിന്റെ തലതൊട്ടപ്പൻ കൂടിയായ ദാവൂദ് ഇബ്രാഹിം

എന്തായാലും ദാവൂസ് മരിച്ചിട്ടില്ല.അധോലോക നായകൻ-ഐഎസ്‌ഐയുടെ ആസ്തിയിൽ വിഷം കലർത്തിയതിനെ കുറിച്ച് പാകിസ്ഥാൻ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അടക്കം വൻ വാർത്തയാണ്‌. മരണത്തിനും ജീവനും ഇടയിൽ സോഷ്യൽ മീഡിയയിൽ ഏറ്റുമുട്റ്റലാണ്‌. ഒരാളുടെ മരണം ജീവിച്ചിരിക്കെ ലോകം ഇത്ര അധികം സെലബ്രേറ്റ് ചെയ്യുന്നത് പൊലും ഒരു ആശ്ച്ര്യവും ആദ്യവുമാണ്‌. ദാവൂദ് മരിച്ച് എന്നറിഞ്ഞപ്പോൾ അത് സോഷ്യൽ മീഡിയയിൽ ആരവമായി. പിന്നെ മരണ വാർത്ത വ്യാജം എന്ന് വരുന്നു. ഇപ്പോൾ 1000 കുതിര സക്തിയിൽ ജീവിച്ചിരിക്കുന്നു എന്നും ചോട്ട ഷക്കീൽ പറയുന്നു.ഉദ്ദേശ്യത്തോടെ കാലാകാലങ്ങളിൽ പരക്കുന്ന കിംവദന്തികൾ മാത്രമാണ്” ഞങ്ങളുടെ ഭായിയുടെ മരണം എന്ന് ഷക്കീൽ പറഞ്ഞു.

ഞായറാഴ്ച വൈകുന്നേരത്തോടെ പാകിസ്ഥാനിൽ നടന്ന ഇന്റർനെറ്റ് ഷട്ട്ഡൗൺ ആകുന്ന രീതിയിൽ ഹാങ്ങ് ആയി. കാരണം ദാവൂദിന്റെ ആരോഗ്യത്തിൽ പാക്കിസ്ഥാങ്കാർ തടിച്ച് കൂടുകയായിരുന്നു. പാക്കിസ്ഥാനിലെ ഏറ്റവും ജനസ്വാധീനമുള്ള ഒരാൾ കൂടിയാണ്‌ ദാവൂദ് എന്ന് തെളിയിച്ചു. സ്വന്തമായി ഒരു അന്തർദേശീയ വിമാനത്താവളം പൊലും ഉള്ളയാളാണ്‌ ദാവൂ​‍ൂദ്.എന്തായാലും കിംവദന്തികൾക്ക് കൂടുതൽ ആക്കം കൂട്ടി. ദാവൂദ് സ്ഥാപിച്ച ക്രിമിനൽ സംരംഭമായ ഡി-കമ്പനിയുടെ ആഗോള പ്രവർത്തനങ്ങൾ നോക്കുന്ന ഷക്കീൽ, പാകിസ്ഥാനിൽ അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ ‘ഭായി’യെ നല്ല നിലയിൽ കണ്ടെത്തിയതായി അവകാശപ്പെട്ടു.ദാവൂദ് ഇബ്രാഹിമിനെ ആയുധമാക്കുന്ന പാക്കിസ്ഥാന്റെ കുപ്രസിദ്ധ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുടെ സ്വന്തം വിശ്വസ്തരായ ആളുകളുൾപ്പെടെയുള്ള സുരക്ഷാ വലയം 24 മണിക്കൂറും കാവലിരിക്കുന്നതിനാൽ ഇവിടെയുള്ള രഹസ്യാന്വേഷണ വൃത്തങ്ങൾ വിഷം കലർത്താനുള്ള സാധ്യത തള്ളിക്കളഞ്ഞു. ദാവൂദ് മുഴുവൻ സമയവും പാക്ക് പട്ടാള കാവലിലാണ്‌. അങ്ങിനെയുള്ള ഒരാൾക്ക് ആരു വിഷം കൊടുക്കാനാണ്‌ എന്നും ചോദിക്കുന്നു.ദാവൂദിനെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിക്കുന്നതിൽ നിർണായക പങ്കുവഹിച്ച യുഎസിന്റെ റഡാറിൽ ഇപ്പോൾ ദാവൂദിന്റെ ക്ഷേമം ഐഎസ്‌ഐ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഒരു സ്രോതസ്സ് കൂട്ടിച്ചേർത്തു.ദാവൂദിന്റെ മരണം ആഗ്രഹിക്കുകയാണ്‌ അമേരിക്കയും ഇന്ത്യയും. എന്നാൽ ദാവൂദ് അങ്ങിനെ ഒന്നും മരിക്കില്ല. പാക്കിസ്ഥാൻ കാരുടെ കണ്ൺലുണ്ണി എന്നും ചോട്ടാ ഷക്കീൽ പറഞ്ഞു

ദാവൂദിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ പ്രചരിക്കുകയാണ്‌.പാക്കിസ്ഥാനിൽ “ഇന്ത്യയോട് താൽപ്പര്യമുള്ള” ജിഹാദി ഭീകരരുടെ കൗതുകകരമായ മരണങ്ങളുടെ പശ്ചാത്തലത്തിലാണ് പോസ്റ്റുകൾ വന്നത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വന്ന കണക്ക് പ്രകാരം ദാവൂദിന്റെ ആസ്തികൾ ബിൽഗേറ്റ്സിനേക്കാൾ അധികമാണ്‌. എന്നാൽ ബ്ളാക്ക് മണിയും ഡി കമ്പിനിയും ആയതിനാൽ കണക്കുകളിൽ വരില്ല. പാക്കിസ്ഥാൻ പലപ്പോഴും പിടിച്ച് നില്ക്കുന്നത് തന്നെ മയക്ക് മരുന്ന് കച്ചവടക്കാരനായ ഇയാളുടെ പണം കൊണ്ടാണ്‌..ഡൽഹിയിലെ ഭരണത്തിന്റെ“ ആവശ്യകതയെക്കുറിച്ചും പാകിസ്ഥാൻ രഹസ്യാന്വേഷണ വൃത്തങ്ങൾ ജാഗ്രത പാലിക്കുന്നുണ്ടെന്ന് ഉറവിടങ്ങൾ പറഞ്ഞു.

പാകിസ്ഥാൻ ക്രിക്കറ്റ് ഇതിഹാസവും അധോലോക നായകന്റെ അടുത്ത ബന്ധുവുമായ ജാവേദ് മിയാൻദാദിനെ വീട്ടുതടങ്കലിലാക്കിയതിന്റെ അവകാശവാദങ്ങൾക്കൊപ്പം ദാവൂദിന്റെ “ഗുരുതരമായ ആരോഗ്യനില” സംബന്ധിച്ച സോഷ്യൽ മീഡിയ പോസ്റ്റുകൾ വന്നത് രസകരമാണ്.
1993ലെ മുംബൈ സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനായ ദാവൂദിനെ പാകിസ്ഥാൻ അഭയം പ്രാപിച്ചെങ്കിലും തന്റെ പ്രദേശത്ത് ദാവൂദിന്റെ സാന്നിധ്യം നിഷേധിക്കുകയാണ്. കറാച്ചിയിലെ ക്ലിഫ്‌ടൺ പ്രദേശത്ത് ഇയാളുടെയും ഷക്കീലിന്റെയും സാന്നിധ്യം ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചിരുന്നുവെങ്കിലും പാകിസ്ഥാൻ അദ്ദേഹത്തിന് അഭയം നല്കുകയായിരുന്നു.ഇത്തവണയും കിംവദന്തികളോട് പാകിസ്ഥാൻ അധികൃതർ മൗനം പാലിച്ചു.

ദേശീയ അന്വേഷണ ഏജൻസി സമർപ്പിച്ച കുറ്റപത്രത്തിൽ ദാവൂദിന് മൈസാബിൻ എന്ന് പേരുള്ള രണ്ടാമത്തെ ഭാര്യയും മൂന്ന് പെൺമക്കളും (മിയാൻദാദിന്റെ മകൻ ജുനൈദിനെ വിവാഹം കഴിച്ചു), മെഹ്‌റിൻ (വിവാഹിതൻ), മസിയ (വിവാഹിതൻ), ഒരു മകൻ മോഹിൻ നവാസ് (വിവാഹിതൻ) എന്നിവരും ഉണ്ടെന്ന് പറയുന്നു. ).

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം ‘ഗുരുതരാ’വസ്ഥയിലോ ‘മരിക്കുകയോ’ ചെയ്യുന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പ്രചരിക്കുന്നത് ഇത് ആ്ദ്യത്തെ സംഭവമല്ല. രണ്ട് ദിവസം മുമ്പ് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ദാവൂദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും ഏഴു മണിക്കൂറോളം ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടതും ഉള്‍പ്പെടുത്തി പാകിസ്താന്‍ യൂട്യൂബര്‍ നടത്തിയ ‘വധ’മാണ് ദാവൂദ് ഇബ്രാഹിമിന്റെ കാര്യത്തില്‍ അവസാനം നടന്നത്. 1993ലെ മുംബൈ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനും ഇന്ത്യ തിരയുന്ന ഗുണ്ടാ നേതാവുമായ ദാവൂദ് ഇബ്രാഹിമിന്റെ ജീവിതം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി രഹസ്യമായി തുടരുകയാണ്. 2020ല്‍ ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കോവിഡ് -19 ബാധിച്ചതായി പ്രസ്താവിക്കുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ചിലര്‍ അദ്ദേഹം വൈറസ് ബാധിച്ച് മരിച്ചുവെന്ന് അവകാശപ്പെട്ടു. 2017ല്‍ ദാവൂദ് ഇബ്രാഹിം ഹൃദയാഘാതം മൂലം മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് അദ്ദേഹത്തിന് ബ്രെയിന്‍ ട്യൂമര്‍ ഉണ്ടെന്നും അത് ആരോഗ്യം വഷളാകാന്‍ കാരണമായെന്നുമാണ്. 2016ല്‍ ദാവൂദ് ഇബ്രാഹിമിന്റെ കാലില്‍ ഗംഗ്രിന്‍ ബാധിച്ചെന്നും ഡോക്ടര്‍മാര്‍ക്ക് അവ മുറിച്ചുമാറ്റേണ്ടി വന്നേക്കാമെന്നും സോഷ്യല്‍ മീഡിയയില്‍ മറ്റൊരു കിംവദന്തി പരന്നിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെല്ലാം തെറ്റാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. ദാവൂദ് ഇബ്രാഹിം ആരോഗ്യവാനാണെന്ന റിപ്പോര്‍ട്ടാണ് ദാവൂദിന്റെ വലംകയ്യായ ഛോട്ടാ ഷക്കീല്‍ പറയുന്നത്.

1955 ഡിസംബർ 27ന് മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലാണ് ദാവൂദ് ഇബ്രാഹിം കാസ്കറിന്റെ ജനനം. ഇപ്പോൾ 62 വയസ്സുണ്ട് ദാവൂദിന്. ബോംബെയിൽ പൊലീസ് കോൺസ്റ്റബിളായിരുന്ന ഇബ്രാഹിം കാസ്കറാണ് പിതാവ്. മാതാവ് ആമിന. സെൻട്രൽ ബോംബെയിലെ ദോംഗ്രി എന്ന, മുസ്ലിം സമുദായക്കാർ തിങ്ങിപ്പാർക്കുന്ന പിന്നാക്ക മേഖലയായിരുന്നു ദാവൂദിന്റെ ‘സ്കൂൾ’. ഇന്നും ദോംഗ്രിയിൽ ദാവൂദിന് പ്രത്യേകമായ സ്വാധീനമുണ്ട്. ഒരു പൊലീസ് കോൺസ്റ്റബിളിന്റെ മകനായി ജനിച്ച ദാവൂദിന് സാമ്പത്തിക പരാധീനതകൾ മൂലം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാനായില്ല. അഹ്മദ് സെയ്‌ലർ ഹൈസ്കൂളിൽ വളരെ ചെറിയ ക്ലാസിൽ വെച്ചുതന്നെ ദാവൂദ് പഠനം നിറുത്തി.ഒരു കൊങ്കണി മുസ്ലിം കുടുംബത്തിലായിരുന്നു ദാവൂദിന്റെ ജനനം. കൊങ്കൺ മേഖലയിൽ നിന്നുള്ള ഈ വിഭാഗക്കാർ ഇതിനകം ഇന്ത്യയുടെ തീരപ്രദേശങ്ങളിൽ പലയിടങ്ങളിലേക്ക് വ്യാപിച്ചിരുന്നു. പേർഷ്യൻ നാടുകളിലും യുകെ, യുഎസ് എന്നിവിടങ്ങളിലും ഇവരുടെ വംശം വ്യാപിച്ചു കിടക്കുന്നു. ദാവൂദിന്റെ സൗഹൃദങ്ങൾ വളരെ വിപുലമായതിൽ ഇതൊരു കാരണമാണ്.

ചെറിയ തോതിലുള്ള അക്രമങ്ങളും കള്ളക്കടത്തുകളും നടത്തിയാണ് ദാവൂദിന്റെ തുടക്കം. ദോംഗ്രിയിൽ തന്നെപ്പോലെ ദരിദ്രരും നിരാശരുമായ കൗമാരക്കാരുടെ സംഘം രൂപീകരിക്കാൻ ദാവൂദിനായി. അസാമാന്യമായ നേതൃപാടവം ചെറുപ്പം മുതലേ ദാവൂദ് പ്രകടിപ്പിച്ചിരുന്നു. ഇലക്ട്രോണിക് സാധനങ്ങളും മറ്റും മോഷ്ടിച്ച് കൊണ്ടുവന്ന് വിൽക്കുന്നതായിരുന്നു ഈ കൗമാരസംഘങ്ങളുടെ പ്രധാന വരുമാനമാർഗ്ഗം.

ടാർഗെറ്റ് ഇന്ത്യ ദാവൂദ് ഇബ്രാഹിമിന്റെ ടീമിന്റെ പേരാണ്. പ്രമുഖരായ ഇന്ത്യാക്കാരെ വധിക്കുക എന്നതാണ് ഈ ടീമിന്റെ ലക്ഷ്യം. ഇന്ത്യയെ ലക്ഷ്യമിട്ട് ദാവൂദ് പ്രത്യേക യൂണിറ്റ് സംഘടിപ്പിച്ച വിവരം എൻ.ഐ.എ ആണ് പുറത്തുവിട്ടത്. ദാവൂദ് കൊലപ്പെടുത്താൻ ഉദ്ദേശിക്കുന്നവരിൽ രാഷ്ട്രീയ നേതാക്കളും പ്രശസ്ത വ്യവസായികളും സെലിബ്രിറ്റികളും ഉണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) മുന്നറിയിപ്പ് നൽകി.അതേസമയം, 1993-ലെ ബോംബെ സ്ഫോടന പരമ്പരയുടെ സൂത്രധാരനായ ദാവൂദ്, ഇന്ത്യയിൽ നിലനിൽപ്പില്ലാതായതോടെയാണ് ദുബായിലേക്ക് പറന്നത്. , പാകിസ്ഥാനിൽ ഇരുന്നു കൊണ്ടാണ് ഇയാൾ ഇന്ത്യയിൽ അട്ടിമറി പ്രവർത്തനങ്ങൾക്ക്‌ പദ്ധതിയിട്ടിരുന്നത് ദാവൂദ് ഇബ്രാഹിമിനും കൂട്ടാളികൾക്കുമെതിരെ ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകിയതിന് സഹോദരൻ ഇഖ്ബാൽ ഇബ്രാഹിം കസ്കറിനും കൂട്ടാളികൾക്കുമെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ് ഫയൽ ചെയ്തിരുന്നു.

2016-ൽ കാൽ മുറിച്ചുമാറ്റേണ്ടുന്ന അത്ര ഗുരുതര അവസ്ഥയിലാണ് ദാവൂദെന്നായിരുന്നു വാർത്ത. കാലിൽ ഗംഗ്രിൻ ബാധിച്ചിട്ടുണ്ടെന്നും കിംവദന്തിയുണ്ടായിരുന്നു. ദാവൂദ് ഹൃദയാഘാതം മൂലം മരിച്ചെന്നായിരുന്നു 2017ലെ റിപ്പോർട്ട്. ചിലർ ദാവൂദിന് ബ്രെയിൻ ട്യൂമർ ആയിരുന്നു എന്നുവരെ പറഞ്ഞിരുന്നു. എന്നാൽ പല വ്യാജങ്ങളെയും പോലെ അതും തെറ്റാണെന്ന് ദിവസങ്ങൾക്കകം തെളിഞ്ഞു. 1993 മുംബൈ സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനും ഇന്ത്യയിലെ ‘മോസ്റ്റ് വാണ്ടഡ്’ അധോലോക തലവൻ കൊറോണ വൈറസ് ബാധിച്ചതായി 2020ൽ വാർത്തകൾ പ്രചരിച്ചിരുന്നു. ദാവൂദിനും ഭാര്യയ്ക്കും കോവിഡാണെന്നായിരുന്നു റിപ്പോർട്ട്. ഏറ്റവുമൊടുവിൽ അണുബാധ ബാധിച്ച് ദാവൂദ് മരിച്ചെന്നും ചിലർ അവകാശപ്പെടുകയുണ്ടായി. എന്നാൽ പിന്നീട് റിപ്പോർട്ട് തെറ്റായിരുന്നു എന്ന് തെളിയുകയായിരുന്നു.

ഡി കമ്പനി എന്ന സംഘടിത ക്രൈം സിന്റിക്കേറ്റിന്റെ തലവനാണ് ദാവൂദ് ഇബ്രാഹിം. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, മയക്കുമരുന്ന് കടത്ത്, തീവ്രവാദം തുടങ്ങിയ ക്രിമിനൽ കുറ്റകൃത്യങ്ങൾ നടത്തിയിരുന്ന ദാവൂദിനെ 2003ൽ ഇന്ത്യയും അമേരിക്കയും ആഗോള ഭീകരനായി മുദ്രകുത്തിയിരുന്നു. ഒപ്പം ദാവൂദിന്റെ തലയ്ക്ക് 25 മില്യൺ ഡോളറിന്റെ പാരിതോഷികവും അമേരിക്ക പ്രഖ്യാപിച്ചിരുന്നു.

എഫ്ബിഐയുടെ “ലോകത്തിലെ 10 മോസ്റ്റ് വാണ്ടഡ് ഫ്യുജിറ്റീവുകൾ” പട്ടികയിയിലുള്ള ദാവൂദിനെ ഇതുവരെയും പിടികൂടാൻ സാധിച്ചിട്ടില്ല എന്നതാണ് അതിലും അതിശയകരമായ കാര്യം. തങ്ങളുടെ അതിർത്തിയിൽ ദാവൂദ് ഉള്ളതായി 2020ൽ പാകിസ്താൻ സമ്മതിച്ചിരുന്നു.