എന്റെ വിഷമത്തില്‍ എന്നെ ആശ്വസിപ്പിക്കാനായി എന്നെ തേടി വന്ന സുഹൃത്ത്, രജിത് കുമാറിനെ കുറിച്ച് ദയ അശ്വതി

ബിഗിബോസ് മലയാളം സീസണ്‍ രണ്ടില്‍ മത്സരിച്ചതോടെയാണ് ദയ അശ്വതിയും ഡോക്ടര്‍ രജിത് കുമാറും പ്രേക്ഷകര്‍ക്ക് സുപരിചിതരാകുന്നത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് ദയ ഷോയിലേക്ക് എത്തുന്നത്. തുടര്‍ന്ന് രജിത് കുമാറുമായി സൗഹൃദത്തിലായ ദയ ഇടയ്ക്ക് വെച്ച് പിണങ്ങിയിരുന്നു. ദയയെ നല്ലൊരു സുഹൃത്തായാണ് കാണുന്നതെന്ന് രജിത് കുമാര്‍ പറഞ്ഞു.

കരിയറില്‍ നിരവധി യോഗ്യതകള്‍ നേടിയെങ്കിലും താന്‍ വീണ്ടും വിവാഹിതനാവുന്നത് കാണാനായിരുന്നു അമ്മ ആഗ്രഹിച്ചതെന്ന് രജിത് കുമാര്‍ പറഞ്ഞിരുന്നു. അത് സാധിപ്പിച്ച് കൊടുക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു മാഷിനോട് ഇഷ്ടമുണ്ടെന്ന് ദയ പറഞ്ഞപ്പോള്‍ നല്ലൊരു സൗഹൃദം മാത്രമേ നല്‍കാനാവൂയെന്നായിരുന്നു രജിത് കുമാറിന്റെ മറുപടി.

ബിഗ്‌ബോസ് അവസാനിച്ചതിന് ശേഷവും വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങള്‍ എത്തിയിരുന്നു. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമായ ദയ അശ്വതിയും പല വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. താന്‍ വീണ്ടും വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചേക്കുമെന്ന് താരം പറഞ്ഞുവെങ്കിലും ഉണ്ടായില്ല. ഇനിയുള്ള ജീവിതം മകള്‍ക്ക് വേണ്ടി മാത്രമാണെന്നും താരം വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ രജിത് കുമാറുമായുള്ള സൗഹൃദം വീണ്ടെടുത്തതിനെ കുറിച്ച് വാചാലയായിരിക്കുകയാണ് ദയ അശ്വതി. രജിത് കുമാറിനൊപ്പം നില്‍ക്കുന്നതിന്റെ ചിത്രവും ദയ പങ്കുവെച്ചിരുന്നു. എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും നല്ല ഒരു സുഹൃത്ത്. എന്റെ കഷ്ടതയില്‍ എനിക്ക് കൂട്ടുനിന്ന സുഹൃത്ത്. എന്റെ വിഷമത്തില്‍ എന്നെ ആശ്വസിപ്പിക്കാനായി എന്നെ തേടി വന്ന സുഹൃത്ത്. ദൈവം എനിക്ക് തന്ന ഏറ്റവും നല്ല ഒരു സുഹൃത്ത്. ഞാന്‍ മാഷേ എന്നു വിളിക്കുന്ന സുഹൃത്ത് എന്റെ നന്മകള്‍ മാത്രം കാണായി ആഗ്രഹിക്കുന്ന സുഹൃത്ത്. എന്നും എപ്പോഴും എന്റെ മരണം വരെ ഈ സൗഹൃദം നിലനില്‍ക്കണേ എന്ന് ഞാന്‍ ആഗ്രഹിക്കുന്ന സുഹൃത്ത്. ദൈവത്തിന് നന്ദി. വീണ്ടും ഞങ്ങളെ നല്ല സുഹൃത്തുക്കളായി ഒന്നിപ്പിച്ചതിന് ഒരായിരം നന്ദി എന്നുമായിരുന്നു ദയ അശ്വതി കുറിച്ചത്.