ധനുഷിന്റെ ‘തിരുചിത്രമ്പലം’ ചിരിപ്പിക്കും പൊട്ടിചിരിപ്പിക്കും.

ധനുഷ് നായകനാകുന്ന രസിപ്പിക്കുന്ന സിനിമയായ ‘തിരുചിത്രമ്പലം’ ത്തിന്റെ പുതിയൊരു പ്രൊമോ വീഡിയോ പുറത്ത്. മിത്രൻ ജവഹര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വര്‍ഷ ഭരത്, ശ്രേയസ് ശ്രീനിവാസൻ എന്നിവരുമായി ചേര്‍ന്ന് മിത്രൻ ജവഹര്‍ തന്നെ തിരക്കഥ എഴുത്തിയിരിക്കുകയാണ്. ‘യാരടി മോഹനി’ എന്ന ചിത്രത്തിന് ശേഷം ധനുഷും മിത്രൻ ജവഹറും ഒന്നിക്കുന്ന സിനിമ എന്നതിനാല്‍ ഏറെ പ്രതീക്ഷയുള്ളതാണ് ‘തിരുചിത്രമ്പലം’.

‘തിരുചിത്രമ്പലം’ രസിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും എന്ന സൂചനയാണ് ട്രെയിലറും നൽകിയിരിക്കുന്നത്. ഓഗസ്റ്റ് 18ന് ആയിരിക്കും ചിത്രം റിലീസ് ചെയ്യുന്നത്. നിത്യ മേനൻ, റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. പ്രകാശ് രാജും ചിത്രത്തിലുണ്ട്.

കലാനിധി മാരൻ നിര്‍മിക്കുന്ന ചിത്രം സണ്‍ പിക്ചേഴ്‍സിന്റെ ബാനറിൽ ആണ് തിയറ്ററുകളില്‍ എത്തുന്നത്. റെഡ് ജിയാന്റ് മൂവീസ് ആണ് വിതരണം. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പ്രസന്ന ജി കെ ചിത്രസംയോജനം നിര്‍വഹിക്കുന്നു. ഓം പ്രകാശാണ് ഛായാഗ്രാഹകൻ.

നാനേ വരുവേ എന്ന ചിത്രവും ധനുഷ് നായകനായി അവസാന പണികളിലാണ്. ‘നാനെ വരുവേൻ’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ധനുഷിന്റെ സഹോദരൻ സെല്‍വരാഘവനാണ്. സെല്‍വരാഘവനും ‘നാനെ വരുവേൻ’ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുണ്ട്.. ‘മേയാത മാൻ’ എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തിയ ഇന്ദുജയാണ് ധനുഷിന്റെ നായികയാകുന്നത് ‘ബിഗില്‍’ എന്ന തമിഴ് ചിത്രത്തിലും മികച്ച കഥാപാത്രമായിരുന്നു ഇന്ദുജയ്‍ക്ക്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ‘സാനി കായിദ’ത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്‍ത യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.