മഞ്ജു വാര്യരുമായി ശത്രുതയോ, ദിവ്യ ഉണ്ണിയുടെ വാക്കുകള്‍ വൈറല്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയും നര്‍ത്തകിയുമാണ് ദിവ്യ ഉണ്ണി. രണ്ടാം വിവാഹത്തിന് ശേഷം കുടുംബവുമായി തിരക്കിലാണ് താരം. അടുത്തിടെയാണ് നടിക്ക് മൂന്നാം മകള്‍ ജനിച്ചത്. അഭിനയത്തില്‍ നിന്നും ഏറെ കാലമായി നടി മാറി നില്‍ക്കുകയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത് ദിവ്യ ഉണ്ണിയുടെ പഴയ ഒരു അഭിമുഖമാണ്. റിമി ടോമിയാണ് അഭിമുഖത്തില്‍ ദിവ്യ ഉണ്ണിയോട് ചോദ്യങ്ങള്‍ ചോദിക്കുന്നത്. പ്രണയവര്‍ണ്ണങ്ങള്‍ എന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിച്ചതിനെ കുറിച്ചും മഞ്ജുവുമായുള്ള സൗഹൃദവും ശത്രുതയും എങ്ങനെയാണെന്ന് ആയിരുന്നു ദിവ്യ ഉണ്ണിയോട് റിമി ചോദിച്ചത്.

റിമിയുടെ ചോദ്യത്തിന് ദിവ്യ ഉണ്ണിയുടെ മറുപടി ഇങ്ങനെ, ‘ ആ സിനിമ ഇറങ്ങിയ കാലത്ത് മാധ്യമങ്ങളിലെല്ലാം ഇന്റര്‍വ്യൂ എടുക്കുന്ന സമയത്ത് മഞ്ജു വാര്യരുമായി എങ്ങനെയാണെന്ന ചോദ്യം സ്ഥരിമായി വരാറുണ്ടായിരുന്നു. കടുത്ത ശത്രുക്കളാണെന്ന് വാര്‍ത്തകളും ഉണ്ടായിരുന്നു. പലയിടത്തും ഞാന്‍ തന്നെ മഞ്ജു ചേച്ചിയെ കുറിച്ച് പറയും. അവര്‍ക്ക് എന്ത് തോന്നുമെന്ന് അറിയാത്തത് കൊണ്ട് ആദ്യമേ അത് പറയാന്‍ പറ്റിയില്ലല്ലോ.’

‘സിനിമയില്‍ നായികയാവുന്നതിന് മുന്‍പ് വിനയന്‍ അങ്കിളിന്റെ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. ഏറ്റവും അവസാനം സീരിയല്‍ ചെയ്തതും അദ്ദേഹത്തിനൊപ്പമാണ്. സല്ലാപമൊക്കെ തിയേറ്ററില്‍ പോയി കണ്ട് മഞ്ജു ചേച്ചിയൊക്കെ തകര്‍ത്തഭിനയിച്ചതിന്റെ സന്തോഷത്തില്‍ ഇരിക്കുകയാണ്. അന്ന് ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയാണ്. അപ്പോഴാണ് വിനയന്‍ അങ്കിള്‍ വിളിക്കുന്നത്. നിന്റെ ഇന്‍ട്രോ ആണിത്. എല്ലാ ഡ്രസ്സും ചേരുമെന്ന് ബാക്കിയുള്ളവര്‍ക്ക് കാണുമ്പോള്‍ തോന്നണം. ദിവ്യയുടെ ജീന്‍സിട്ട ഷോട്ട് വെക്കൂ, ഭരതനാട്യം, മോഹിനിയാട്ടം എല്ലാം ചെയ്യൂ എന്ന് വിനയന്‍ സാര്‍ പറയമായിരുന്നു. ഒരാളെ പരിചയപ്പെടുത്തുമ്പോള്‍ എല്ലാം ചേരുമെന്ന് തെളിയിക്കാന്‍ അദ്ദേഹം ശ്രമിക്കുമായിരുന്നു. ആ ക്രെഡിറ്റെല്ലാം അങ്കിളിന് തന്നെയാണ് കൊുക്കേണ്ടത്.’

എന്റെ മൂന്നാമത്തെ സിനിമ കഴിഞ്ഞ ഉടനെ ഗള്‍ഫിലേക്ക് ഒരു പ്രോഗ്രാം വന്നു. അതിന് മുന്‍പ് താര സംഗമം എന്നൊരു പരിപാടിയ്ക്കിടെ ഞങ്ങള്‍ പരിചയപ്പെട്ടു. അപ്പോള്‍ തന്നെ വളരെ ഫ്രണ്ട്‌ലിയായിരുന്നു. പിന്നെ ഒരു മാസത്തോളം നീണ്ട ഗള്‍ഫ് ടൂറൊക്കെ കഴിഞ്ഞപ്പോഴെക്കും ഞങ്ങള്‍ രണ്ടാളും നല്ല സുഹൃത്തുക്കളായി. അതിന് ശേഷം രണ്ട് വര്‍ഷം കഴിഞ്ഞാണ് പ്രണയവര്‍ണങ്ങളില്‍ ഒന്നിച്ച് അഭിനയിക്കുന്നത്. കോളേജ് അടച്ചിട്ടിരിക്കുന്ന സമയത്തൊന്നും അല്ലായിരുന്നു ഷൂട്ടിങ് നടന്നത്. അന്ന് അവിടെ കോളേജില്‍ ക്ലാസുകള്‍ നടക്കുന്നുണ്ടായിരുന്നു. അത്രേയും മോഡേണ്‍ ആയിട്ടുള്ള ഡ്രസൊന്നും ഞാന്‍ അതുവരെ ഇട്ടിട്ടില്ലായിരുന്നു. ആ സിനിമയിലായിരുന്നു ആദ്യമായി അങ്ങനെ വസ്ത്രം ധരിച്ചത്’.