സമരം ശക്തമാക്കാൻ ഡോക്ടർമാർ, ആശുപത്രി സംരക്ഷണ ഓർഡിനൻസ് ആവശ്യം

തിരുനന്തപുരം. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം സംസ്ഥാന വ്യാപകമായി നടത്തുന്ന സമരം തുടരുമെന്ന് പ്രഖ്യാപിച്ച് ഐഎംഎ. ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യങ്ങള്‍ അനുഭാവ പൂര്‍വമാണ് കേട്ടത്. അതുകൊണ്ട് ആവശ്യങ്ങളില്‍ വ്യക്തമായ ഉറപ്പ് ലഭിക്കുന്നത് വരെ സമരം തുടരുമെന്ന് ഐഎംഎ വ്യക്തമാക്കി. ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സ്.

ആശുപ്രികളെ സംരക്ഷണ മേഖലകളാക്കല്‍ എന്നിവയില്‍ കൃത്യാമായ തീരുമാനം ഇല്ലാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്. സമരത്തിന്റെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളിലേക്കും സെക്രട്ടറിയേറ്റിലേക്കും മാര്‍ച്ച് നടത്തും. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ ഇന്നും ഡ്രൂട്ടിയില്‍ നിന്നും വിട്ട് നില്‍ക്കും.

അതേസമയം അത്യാഹിത വിഭാഗം, ഐസിയു, ലേബര്‍ റൂമുകള്‍ എന്നിവയില്‍ സമരം ഉണ്ടാകില്ല. സമരം ശക്തമായാല്‍ ഒപികള്‍ സ്തംഭിക്കനാണ് സാധ്യത. മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരും സമരത്തിനൊപ്പം എന്നാണ് വിവരം.