ക്ലബില്‍ പോകുന്ന വസ്ത്രം ധരിച്ച് ക്ഷേത്രത്തില്‍ വരരുത്, അര്‍ദ്ധനഗ്ന വസ്ത്രം ധരിച്ച് ക്ഷേത്രത്തിലെത്തിയ യുവതികള്‍ക്കെതിരെ കങ്കണ

മുംബൈ. ക്ഷേത്രത്തില്‍ അര്‍ദ്ധനഗ്ന വസ്ത്രം ധരിച്ച് എത്തിയ പെണ്‍കുട്ടികളെ വിമര്‍ശിച്ച് കങ്കണ റണാവത്ത്. ഹിമാചല്‍ പ്രദേശിലെ കംഗ്രിയിലുള്ള ബാബ ബൈജ്‌നാഥ് ക്ഷേത്രത്തിലാണ് പെണ്‍കുട്ടികല്‍ അര്‍ദ്ധനഗ്ന വസ്ത്രം ധരിച്ച് എത്തിയത്. ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ചിത്രം റിട്വീറ്റ് ചെയ്താണ് കങ്കണയുടെ പ്രതികരണം. നിങ്ങള്‍ ഒരു നിശാക്ലബ്ബില്‍ പോയത് പോലെയാണ് ക്ഷേത്രത്തില്‍ പോയത്.

ഇത്തരത്തില്‍ ക്ഷേത്രത്തില്‍ എത്തുന്നവരെ പ്രവേശിപ്പിക്കരുത്. പോസ്റ്റിനൊപ്പം ചേര്‍ത്തിരിക്കുന്ന ചിത്രങ്ങല്‍ എപ്പോഴാണെന്ന് വ്യക്തമല്ലെന്നും കങ്കണ പറയുന്നു. ഇത് വെള്ളക്കാര്‍ നിര്‍മിച്ച് പ്രോത്സാഹിപ്പിക്കുന്ന വസ്ത്രമാണ്. ഒരിക്കില്‍ വത്തിക്കാനില്‍ ഷോര്‍ട്ടും ടീ ഷര്‍ട്ടും ധരിച്ചെത്തിയ തന്നെ പ്രവേശിപ്പിച്ചില്ലെന്നും കങ്കണ പറയുന്നു. തുടര്‍ന്ന് വസ്ത്രം മാറുവാന്‍ ഹോട്ടലിലേക്ക് മടങ്ങേണ്ടിവന്നു.