കരിപ്പൂരില്‍ ഡിആര്‍ഐ ഉദ്യോഗസ്ഥനെതിരെ വധശ്രമം, സ്വര്‍ണക്കടത്ത് സംഘം ആക്രമിച്ചു

കരിപ്പൂരില്‍ ഡിആര്‍ഐ ഉദ്യോഗസ്ഥനുനേരെ വധശ്രമം. സ്വര്‍ണക്കടത്ത് സംഘം ആക്രമിക്കുകയായിരുന്നു. കള്ളക്കടത്ത് സംഘം വാഹനമിടിച്ച് പരിക്കേല്‍പ്പിക്കുകയാണുണ്ടായത്. സംഭവത്തില്‍ ഡിആര്‍ഐ ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റു.

അതേസമയം, സ്വര്‍ണക്കടത്തു സംഘത്തിന്റെ വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിച്ചു. വാഹനത്തില്‍ നിന്നും പോലീസ് സ്വര്‍ണം പിടിച്ചെടുത്തിട്ടുണ്ട്.