തംബുരുവിനെ മോഹൻ സ്വന്തം മോളായി അംഗീകരിച്ചത് പോലെ അനുവിനെ പപ്പിയും അംഗീകരിക്കുമോ

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന വാനമ്പാടി പരമ്പര അതിന്റെ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.നിരവധി ആരാധകരുള്ള സീരിയൽ അവസാനിക്കുകയാണെന്നറിഞ്ഞതോടെ പ്രേക്ഷകർ നിരാശയിലാണ്,മോഹൻ കുമാറും പത്മിനിയും തമ്പുരുവും അനുമോളുമെല്ലാം പ്രേക്ഷകരുടെ ഇഷ്ടതാരങ്ങൾത്തന്നെയാണ്.ഒരാഴ്ചക്കകം സീരിയൽ അവസാനിക്കുമെന്ന് അണിയറപ്രവർത്തകർ തന്നെ വ്യക്തമാക്കിയിരുന്നു.

സീരിയൽ തീരാറായെന്ന് അറിഞ്ഞതോടെ ക്ലൈമാക്സ് എങ്ങനെയായിരിക്കുമെന്നാണ് ആരാധകരുടെ സംശയം.ചിലർ ഹാപ്പി എൻഡിങ്ങാണെന്ന് പറയുമ്പോൾ ചിലർ അല്ലെന്നാണ് പറയുന്നത്.മോഹൻ വാങ്ങിയ വീട്ടിലെത്തുന്ന പത്മിനി അവിടെ നന്ദിനിയുടെ വലിയ ഛായാചിത്രം കാണുന്നതോടെ അനുമോൾ മോഹന്റെ മകളണെന്ന് മനസ്സിലാക്കുന്നുഅനുമോൾ മോഹന്റെ മകളാണെങ്കിൽ അവളെ വെറുതേവിടില്ലെന്നും പത്മിനിയുടെ ഭാവങ്ങളിൽ നിന്നും വ്യക്തമാണ്.

വാനമ്പാടിയുടെത് ഹാപ്പി എൻഡിങ്ങല്ലെന്ന് സുചിത്ര വ്യക്തമാക്കിയിരുന്നു. അനുമോൾ മോഹന്റെ മകളാണെന്ന് അറിയുന്നതോടെ അനുമോളെ ഏത് വിധേനയും ഇല്ലാതാക്കാൻ പപ്പി ശ്രമിക്കുമെന്നാണ് പലരും പറയുന്നത്.അനുമോൾക്ക് വിഷം കൊടുക്കുമെന്നും എന്നാൽ അതറിയാതെ തംബുരുവോ മറ്റാരെങ്കിലുമോ ആകും മരിക്കുന്നതെന്നും ഇതോടെ പത്മിനി ജയിലിലാകുമെന്നും മാനസാന്തരമുണ്ടാകുമെന്നുമെല്ലാം പലരും കമന്റ് ചെയ്യുന്നുണ്ട്.എന്നാൽ ചിലർ ശുഭപ്രതീക്ഷയാണ് പങ്കുവയ്ക്കുന്നത്.തംബുരുവിനെ മോഹൻ സ്വന്തം മോളായി അംഗീകരിച്ചത് പോലെ അനുവിനെ പപ്പിയും അംഗീകരിക്കുമെന്നാണ് ചിലരുടെ പ്രതീക്ഷ.ക്ലൈമാക്‌സ് കാണാൻ ആകാംഷയോടെ കാത്തിരിക്കയാണ് പ്രേക്ഷകർ.

2017 ജനുവരിയിലാണ് വാനമ്പാടി സീരിയൽ സംപ്രേക്ഷണം ആരംഭിക്കുന്നത്.മോമഹ്ന‍ കുമാറായി സായ് കിരണും,പത്മിനിയായി സുചിത്രയും രുക്മിണിയായി പ്രീയാ മേനോനും നിർമലയായി ഉമനായരുമാണ് വേഷമിടുന്നത്