ബിരിയാണി മട്ടൻ തന്നെ, കുടുംബത്തിനൊപ്പം ഈദ് ആഘോഷമാക്കി ദുൽഖർ

ചെറിയ പെരുന്നാൾ ആഘോഷമാക്കി ദുൽഖർ. ഭാര്യ അമാൽ സൂഫിയയ്ക്കും മകൾ മറിയത്തിനുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ദുൽഖർ പെരുന്നാൾ ആശംസ നേർന്നത്. എല്ലാവർക്കും ഈദ് ആശംസകൾ, ഹാപ്പി ബിരിയാണി ഡേ, ബിരിയാണി മട്ടൻതന്നെ തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് ദുൽഖർ ചിത്രങ്ങൾ പങ്കുവച്ചത്.

ദുൽഖറിന്റെ അടുത്ത സുഹൃത്തുക്കളുമായ സണ്ണി വെയ്ൻ, ജേക്കബ് ഗ്രിഗറി, ഡിജെ ശേഖർ മേനോൻ എന്നിവരും ഈദ് ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

ദുൽഖറിനെ കൂടാതെ നസ്രിയ, ഫറ ഷിബില, കരീന കപൂർ, റോഷൻ ബഷീർ തുടങ്ങിയവരും സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി ഈദ് ആശംസകൾ നേർന്നിട്ടുണ്ട്. ജാൻ എ മൻ ടീമിനും കുടുംബത്തിനൊപ്പമായിരുന്നു ആസിഫിന്റെ ഈദ് ആഘോഷം.