പടയപ്പയെ തുരത്താന്‍ ശ്രമം തുടരുന്നു, ആനയെ ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷിക്കുന്നു

മൂന്നാര്‍. ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടുകൊമ്പന്‍ പടയപ്പയെ തുരത്താനുള്ള ശ്രമം തുടരുന്നു. മാട്ടുപ്പെട്ടി ടോപ് ഡിവിഷനിലുള്ള കൊമ്പനെ മറയൂര്‍ മേഖലയില്‍ എത്തിക്കാനാണ് നീക്കം. ഡ്രോണ്‍ നിരീക്ഷണം ഉള്‍പ്പെടെ ആന ജനവാസ മേഖലയില്‍ ഇറങ്ങാതിരിക്കാനുള്ള മുന്‍കരുതലും സ്വീകരിക്കുന്നുണ്ട്.

ഡ്രോണ്‍ ഉപയോഗിച്ച് ആനയെ നിരീക്ഷിച്ച് വാട്‌സ്ആപ്പ് വഴി ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കും. അതേസമയം പടയപ്പയെ മയക്കുവെടിവെച്ച് പിടികൂടേണ്ടെന്ന് വനംവകുപ്പ് തീരുമാനിച്ചു. ഉള്‍ക്കാട്ടിലേക്ക് കൊണ്ടു വിടാന്‍ സാധിക്കുന്ന പ്രദേശത്തെത്തിയാല്‍ തുരത്തനാണ് നീക്കം.

ആന ജനവാസ മേഖലയില്‍ എത്തുന്നതിന് കാരണം തീറ്റയം വെള്ളവം കിട്ടാത്തതാണ്. തീറ്റയും വെള്ളവും ഉള്‍ക്കാട്ടിലെത്തിച്ച് ആന തിരികെ വരുന്നത് ഒഴിവാക്കാനാണ് ശ്രമം നടത്തുന്നത്.