ഇപി മോഹിച്ചത് ​ഗവർണർ പദവി, പാർട്ടിയെ പിളർത്തി

എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ബിജെപിയിൽ നിന്ന് ലക്ഷ്യമിട്ടത് ​ഗവർണർ സ്ഥാനം. സിപിഎമ്മിനെ തള്ളിപ്പറഞ്ഞ് ബിജെപിയിലേക്ക് കേറുന്ന ഇപി ജയരാജന്റെ ആ​ഗ്രഹം ​ഗവർണർ പദവിയായിരുന്നെന്ന വാർത്തകളാണ് പുറത്തു വരുന്നത്. സിപിഎമ്മിൽ നിന്ന് അർഹിക്കപ്പെട്ട സ്ഥാനങ്ങളൊന്നും കിട്ടാതെ വന്നതോടെയാണ് ഇത്തരമൊരു നീക്കം നടത്തിയത്. ഇപി ജയരാജന് ഇനി സിപിഎമ്മിൽ ഒരു പദവികളും ലഭിക്കില്ലെന്ന് ഉറപ്പായി.

കോടിയേരി ബാലകൃഷ്ണന്റെ മരണത്തിന് പിന്നാലെ പാർട്ടി സെക്രട്ടറിയാകുമെന്ന് കരുതിയിരുന്ന ആളാണ് ഇപി ജയരാജൻ. ഇപിയുടെ മോഹങ്ങളെ തല്ലിക്കെടുത്തിയത് പിണറായി തന്നെയാണ്. എംവി ​ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായി മാറിയതോടെ ഇപിയെ എൽഡിഎഫ് കൺവീനറായി ഒതുക്കി. ശോഭ സുരേന്ദ്രന്റെ പ്രസ്താവന വിവാദമായതോടെ ഇപി ജയരാജന് ബിജെപിയിലേക്കുള്ള വഴിയും അടഞ്ഞു. സിപിഎമ്മിലും പിണറായി ഒതുക്കും എന്നാണ് സൂചന. ഇപി ജയരാജന്റെ രാഷ്ട്രീയ ഭാവി അവസാനിച്ചു എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അടക്കം വിലയിരുത്തൽ.

വീഡിയോ കാണാം

ബിജെപിയിൽ പോകുമെന്ന ആരോപണങ്ങൾ ഇപി തള്ളിയതിന് പിന്നാലെയാണ് ഇത് സ്ഥിരീകരിച്ച് ശോഭാ സുരേന്ദ്രൻ രംഗത്തെത്തിയത്. ബഹുമാനപ്പെട്ട ഇപി ജയരാജൻ കേരളത്തിൽ ജീവിച്ചിരിക്കണം എന്ന് എനിക്കാഗ്രഹമുണ്ട്. അതുകൊണ്ട് കൂടുതൽ കാര്യങ്ങളൊന്നും പറയുന്നില്ല. പാർട്ടിയിലേക്ക് ഒരാളെ ചേർക്കാനുള്ള കടമ്പകളെല്ലാം പൂർത്തിയായി, അയാൾ അവസാന നിമിഷം പിന്മാറിയാൽ എനിക്ക് കൂടിയാണ് അത് ദോഷം ചെയ്യുക. എന്നിട്ടും ഇതുവരെ ഞാനിക്കാര്യം ആരോടും പറഞ്ഞില്ല.

കാരണം കുപ്രസിദ്ധമായ ഒരു കൊലപാതക കേസിലെ ഒന്നാം പ്രതിയാണ് ഇന്നത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ. അവിടെ നിന്ന് തുടങ്ങിയതാണ് ഞങ്ങളുടെ ബലിദാനികളെ സൃഷ്ടിക്കാൻ. അദ്ദേഹം കേരളത്തിലെന്തൊക്കെ ചെയ്യും എന്ന് ബോധ്യമുണ്ടായിരുന്നത് കൊണ്ടാണ് ഇത്രയും നാളും ഒന്നും പറയാതിരുന്നത്. പക്ഷേ ഇതെല്ലാം എന്നെക്കൊണ്ട് പറയിച്ചതാണ്. ഒരു കാര്യം ഞാനുറപ്പിച്ച് പറയാം. മാർക്‌സിസ്റ്റ് പാർട്ടിയുടെ കാൽക്കീഴിലെ മണ്ണ് ഒലിച്ചുകൊണ്ടിരിക്കുകയാണ്. ആ മണ്ണ് നഷ്ടപ്പെട്ടാൽ അവർക്കാകെ ആശ്രയം ഭാരതീയ ജനതാ പാർട്ടിയാകുമെന്നും ശോഭ പറഞ്ഞു.