എല്ലാവരും വോട്ട് ചെയ്യണം, 10 കിലോമീറ്ററോളം ഓടി വ്യത്യസ്ത പ്രചരണവുമായി കായികതാരം

നെയ്യാറ്റിൻകര : ലോക്സഭാ തിരഞ്ഞെടുപ്പ് ദിനത്തിൽ വ്യത്യസ്ത പ്രചരണവുമായി കായികതാരം. എല്ലാവരും വോട്ട് അവകാശം വിനിയോഗിയ്ക്കണമെന്ന ബോധവൽക്കരണവുമായി ദേശീയ കായിക താരവും ലിംഗാ ബുക്ക് ജേതാവുമായ ബാഹുലയനാണ് 10 കിലോമീറ്ററോളം ഓടിയത്. ഓരോ വ്യക്തിയോടും വോട്ട് ചെയ്യ്‌തോ എന്ന് ചോദിക്കുകയും.

ഇനിയും പോകാത്തവരോട് പോകണം എന്ന പറയുകയുമായിരുന്നു. പല വോട്ടർമാരെയും നേരിൽ കണ്ടും പ്രശ്നബാധിത ബൂത്തുകളിൽ രാഷ്ട്രീയ ഭേദമന്യേ ബോധവത്കരണവും നടത്തിയാണ് പ്രചരണം. ബാഹുലയൻ്റെ ഇത്തരം പ്രചരണം പലരെയും കണ്ണ് തുറപ്പിക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നതും . ബോധവൽക്കരണ

ശേഷം ധനുവച്ചപുരം സ്കൂളിൽ ഓടിയെത്തി വോട്ട് ചെയ്താണ് ബാഹുലയൻ തൻ്റെ പ്രചരണം അവസാനിപ്പിച്ചത്. 10 കിലോമീറ്ററോളം ഓടിയാണ് ബാഹുലയൻ പ്രചരണം പൂർത്തിയാക്കിയതും. ശബരിമല വിഷയത്തിൽ ഉൾപ്പടെ ഓടി പ്രതിഷേധം അറിയിച്ച വ്യക്തിയാണ് ബാഹുലയൻ.