ലക്ഷ്മണൻ കൊണ്ടുവന്ന ഇറച്ചിയും പൊറോട്ടയും രാമന് വിളമ്പി സീത,CPI എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍

തൃശൂർ: ഹൈന്ദവ വിശ്വാസത്തെയും ശ്രീരാമനെയും സീതാദേവിയെയും ലക്ഷ്മണനെയും അവഹേളിച്ച് തൃശൂർ എംഎൽഎ പി. ബാലചന്ദ്രൻ.
രാമൻ ഒരു സാധുവായിരുന്നു കാലിൽ ആണിയുണ്ടായിരുന്നതുകൊണ്ട് എടുത്ത് ചാട്ടക്കാരനായിരുന്നില്ല. ലക്ഷ്മണൻ ഇറച്ചിയും പൊറോട്ടയും കൊണ്ടു വന്നു.

ചേട്ടത്തി സീത അതു മൂന്നു പേർക്കും വിളമ്പി…” എന്നിങ്ങനെ തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റാണ് എംഎൽഎ പങ്കുവച്ചത്. രാമായണവുമായി ബന്ധപ്പെട്ട് തൃശൂര്‍ എംഎല്‍എയും സിപിഐ നേതാവുമായ പി ബാലചന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റ് വിവാദത്തില്‍.

പോസ്റ്റിന്റെ പൂർണ രൂപം:

രാമൻ ഒരു സാധുവായിരുന്നു കാലിൽ ആണിയുണ്ടായിരുന്നതുകൊണ്ട് എടുത്ത് ചാട്ടക്കാരനായിരുന്നില്ല. ഒരു ദിവസം ലക്ഷ്മണൻ ഇറച്ചിയും പൊറോട്ടയും കൊണ്ടു വന്നു. ചേട്ടത്തി സീത അതു മൂന്നു പേർക്കും വിളമ്പി. അപ്പോൾ ഒരു മാൻ കുട്ടി അതു വഴി വന്നു. സീത പറഞ്ഞു രാമേട്ടാ അതിനെ കറി വച്ച് തരണം, രാമൻ മാനിന്റെ പിറകേ ഓടി. മാൻ മാരിയപ്പൻ എന്ന ഒടിയനായിരുന്നു. മാൻ രാമനെ വട്ടം കറക്കി വഴി തെറ്റിച്ച് നേരം പോയി.

ലക്ഷ്മണൻ ഇറച്ചി തിന്ന കൈ നക്കി ഇരിരിക്കുകയാണ്. സീത പറഞ്ഞു ടാ തെണ്ടി നക്കിയും നോക്കിയും ഇരിക്കാതെ രാമേട്ടനെ പോയി നോക്ക്. എട്ടും പൊട്ടും തിരിയാത്ത അദ്ദേഹത്തെ കൊണ്ടു വാ.. മുല്ലപ്പൂ പന്തൽ ഷാപ്പിൽ മാനിറച്ചിയല്ല ഏത് ഇറച്ചിയും കിട്ടും. അപ്പോൾ രാമാനുജന്റെ മനസ്സിൽ ഇറച്ചി തന്നെയായിരുന്നു.