അരിസ്റ്റോ സുരേഷ് വിവാഹിതന്‍ ആവുന്നു എന്നത് സത്യമോ?, സത്യം താരം തന്നെ പറയുന്നു

നടന്‍ അരിസ്റ്റോ സുരേഷ് വിവാഹിതന്‍ ആവുന്നു എന്ന വാര്‍ത്ത എത്തിയിരുന്നു.എന്നാല്‍ ഇത് വെറും വ്യാജ പ്രചരണം ആണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടന്‍.സുഹൃത്തിന്റെ ടചിച്രവും അരിസ്റ്റോ സുരേഷിന്റെ ചിത്രവും ചേര്‍ത്ത് വെച്ചായിരുന്നു അരിസ്റ്റോ സുരേഷിന് എതിരെ വ്യാജ പ്രചരണം നടത്തിയത്.അരിസ്റ്റോ സുരേഷ് തന്നെ ഇതിനെതിരെ രംഗത്ത് എത്തി

കഴിഞ്ഞ ദിവസമാണ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ അരിസ്റ്റോ സുരേഷ് വിവാഹിതന്‍ ആകുന്നു എന്ന വാര്‍ത്ത എത്തിയത്.ഇതിന് പിന്നാലെ വാര്‍ത്ത പല മാധ്യമങ്ങളും ഏറ്റെടുത്ത് റിപ്പോര്‍ട്ട് ചെയ്തു.സുഹൃത്ത് അതിഥിയുടെയും അരിസ്റ്റോയുടെയും ചിത്രം ചേര്‍ത്ത് വെച്ചായിരുന്നു പ്രചരണം നടത്തിയത്.നീണ്ട കാലത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം എന്നും വാര്‍ത്തയിലുണ്ടായിരുന്നു.സംഭവം തന്നെ വേദനിപ്പിച്ചു എന്ന് അരിസ്റ്റോ സുരേഷ് വ്യക്തമാക്കി.താന്‍ വിവാഹം ചെയ്യുന്നെങ്കില്‍ ആദ്യ ചിത്രം സംവിധാനം ചെയ്തതിന് ശേഷം ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു

അരിസ്റ്റോ സുരേഷിനൊപ്പം ബിഗ് ബോസില്‍ പങ്കെടുത്ത മത്സരാര്‍ത്ഥിയായിരുന്നു അതിഥി.അരിസ്റ്റോയുടെ അമ്മയെ കാണാനായി അതിഥി എത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രമാണ് പ്രചരിപ്പിച്ചത്.സംഭവത്തിന്റെ യാഥാര്‍ത്ഥ്യം അറിയാന്‍ നിവധി പേര്‍ വിളിച്ചിരുന്നു എന്ന് അരിസ്റ്റോ സുരേഷ് ഒരു മാധ്യമത്തോട് പ്രതികരിച്ചു.എന്നെങ്കിലും വിവാഹം കഴിക്കും.പക്ഷേ അതിന് മുന്‍പ് ഒരു സിനിമ സംവിധാനം ചെയ്യണം.മുന്‍പും തനിക്കെതിരെ വ്യാജപ്രചാരണം നടന്നിട്ടുണ്ടെന്നും അരിസ്റ്റോ സുരേഷ് പറഞ്ഞു