കിടക്കയിൽ ചാർജിൽവെച്ച മൊബൈൽ ഫോൺ ചൂടായി തീപിടിച്ചു

ചാർജ് ചെയ്യാനായി കട്ടിലിൽ വെച്ചിരുന്ന മൊബൈൽ ഫോൺ അമിതമായി ചൂടായി മെത്തയ്‌ക്ക് തീപ്പിടിച്ചു വീടിന്റെ ഒരു നില കത്തി നശിച്ചു. തിരുവനന്തപുരത്തു കുടപ്പൻകുന്നിലാണ് സംഭവം നടന്നത് മുറിയിൽ കട്ടിലിലെ മെത്തയിൽ വെച്ചിരുന്ന ഫോണാണ് അമിതമായി ചൂടായത്. തുടർന്ന് തീ വീടിന്റെ ഒന്നാം നിലയിലേക്ക് പടരുകയായിരുന്നു. തീപിടുത്തത്തിൽ ഒന്നാം നിലയിലുണ്ടായിരുന്ന സാധനസാമഗ്രികൾ കത്തി നശിച്ചു . സംഭവ സമയം വീടിന്റെ താഴത്തെ നിലയിലായിരുന്നു കുടുംബാംഗങ്ങൾ. തുടർന്ന്മുറിയ്‌ക്ക് അകത്ത് എസി ഉൾപ്പെടെ പ്രവർത്തിച്ചിരുന്നു. എന്നാൽ വൈദ്യുത തകാരാർ കണ്ടെത്താനായില്ല

ജയമോഹനൻ എന്നയാളുടെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് അപകടം. മുറിയിലുണ്ടായിരുന്ന സാധനങ്ങളെല്ലാം കത്തിനശിച്ചു. തീപിടിത്തമുണ്ടായ സമയത്ത് ജയമോഹനും വീട്ടുകാരും താഴത്തെ നിലയിലായിരുന്നു. മുകൽനിലയിലെ മുറിക്കകത്ത് പുക കണ്ട് അയൽ വീട്ടുകാരാണ് വിവരമറിയിച്ചത്.

ചെങ്കൽച്ചൂളയിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. മുറിക്കകത്ത് എ സി ഉൾപ്പെടെ പ്രവർത്തിച്ചിരുന്നു. എന്നാൽ, വൈദ്യുതത്തകരാർ കണ്ടെത്താനായില്ല. ചാർജ് ചെയ്യാനായി കട്ടിലിലെ മെത്തയിൽ വെച്ചിരുന്ന മൊബൈൽ അമിതമായി ചൂടായി മെത്തയ്ക്ക് തീപിടിച്ചതാകാം അപകടകാരണമെന്നാണ് അഗ്‌നിരക്ഷാസേനയുടെ പ്രാഥമിക നിഗമനം.