കേരളത്തില്‍ നിന്നും അയോധ്യയിലേക്ക് ആദ്യ ട്രെയിന്‍ 30ന്, ഓരോ ദിവസവും പതിനായിരം യാത്രക്കാര്‍ ട്രെയിന്‍ മാര്‍ഗം അയോധ്യയില്‍ എത്തും

തിരുവനന്തപുരം. കേരളത്തില്‍ നിന്നും അയോധ്യയിലേക്ക് ആദ്യ ട്രെയിന്‍ 30ന്. രാത്രി 7.10ന് പാലക്കാട് നിന്നാണ് ആസ്ത സ്‌പെഷ്യല്‍ ട്രെയിന്‍ പുറപ്പെടുന്നത്. ഫെബ്രുവരി 2,9,14,19,24,29 തായതികളില്‍ പാലക്കാട് നിന്നും ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കും. ട്രെയിനിന് കോയമ്പത്തൂര്‍, തിരിപ്പൂര്‍, ഈറോഡ്, സേലം, ജോലോര്‍പേട്ട, ഗോമതി നഗര്‍ എന്നി സ്‌റ്റേഷനുകളില്‍ സ്‌റ്റോപ്പുണ്ടായിരിക്കും.

അതേസമയം തിരികെ ഫെബ്രുവരി 3,8,13,18,23,28 തീയതികളില്‍ അയോധ്യയില്‍ നിന്നും ട്രെയിനുകളുണ്ടാകും. യാത്ര ചെയ്യുന്നവരുടെ പേരുവിവരങ്ങള്‍ ട്രെയിന്‍ കടന്ന് പോകുന്ന സ്‌റ്റേഷനുകളിലെ ഉന്നത റെയില്‍വേ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂട്ടി ലഭ്യമാകും. ഐആര്‍സിടിസി വഴിയാണ് റെയില്‍വേ ടിക്കറ്റ് ബുക്കിംഗ്.

ഓരോ ദിവസവും 10000 യാത്രക്കാര്‍ ട്രെയിന്‍ മാര്‍ഗം അയോധ്യയിലെത്തും. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് ഫെബ്രുവരി 22ന് അയോധ്യയിലേക്ക് പ്രത്യേക ട്രെയിനുണ്ടാകും. വര്‍ക്കല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പുകള്‍ ഉണ്ടായിരിക്കുക.