ഈശോ തത്വമസിയാണ്‌, അയ്യപ്പന്റെ പ്രതിരൂപം- ഫാ. മനോജ്

ദൈവ കൽപ്പനയുടെ അർത്ഥം അറിയാത്തവരാണ് ക്രിസ്ത്യാനികളെന്ന് മനോജ്. സത്യ ദേവ എന്ന സ്വന്തം പുസ്തകത്തെക്കുറിച്ച് കർമ ന്യൂസിലൂടെ സംസാരിക്കുകയാണ് മനോജ്. ബൈബിളിൽ ഒളിച്ചു വെച്ച കാര്യങ്ങളെ തുറന്നുകാട്ടാനാണ് പുസ്തകത്തിലൂടെ ശ്രമിക്കുന്നത്.

മതം ഉണ്ടാക്കിയ ശേഷം ഒന്നാം കല്പന (വിശ്വാസ പ്രമാണം) ക്രിസ്ത്യാനികളിൽ തെറ്റായി പഠിപ്പിക്കുകയായിരുന്നു. യേശു ക്രിസ്തുവിലിരിക്കുന്ന ആത്മാവും നിങ്ങളിലിരിക്കുന്ന ആത്മാവും ശബരിമലയിലെ അയ്യപ്പനിലിരിക്കുന്ന ആത്മാവും ഒരേ ജീവ ആത്മാവ് തന്നെയാണ്. ക്രിസ്തുവും അയ്യപ്പനും പറഞ്ഞത് ഒന്നു തന്നെ, ഞാനും നീയും ഒന്നാണ്‌- തത്വമസി, മതം ഉണ്ടാക്കിയ ശേഷം ഒന്നാം കല്പന (വിശ്വാസ പ്രമാണം) ക്രിസ്ത്യാനികളിൽ തെറ്റായി പഠിപ്പിക്കുകയായിരുന്നു. സത്യത്തെക്കുറിച്ച് അന്വേഷണം ബാല്യത്തിൽ തന്നെ തുടങ്ങി. ഒരു 35 വയസിന് ശേഷമാണ് അതിന് ഉത്തരം കിട്ടിയത്. ക്രിസ്റ്റ്യാനിക്കകത്ത് നിലനിൽക്കുന്ന കള്ളത്തരങ്ങളെയാണ് തുറന്നു കാട്ടുന്നത്.

വീഡിയോ കാണാം