വർക്കലയിൽ ടൂറിസ്റ്റ് ബസിൽ നിന്നും കണ്ടെത്തിയത് 8 കിലോ കഞ്ചാവ്, അറസ്റ്റ്

തിരുവനന്തപുരം: അന്യസംസ്ഥാനത്ത് നിന്നും വന്ന ടൂറിസ്റ്റ് ബസിൽ നിന്ന് 8 കിലോ കഞ്ചാവ് കണ്ടെടുത്തു. വർക്കലയിൽ ബെം​ഗളൂരുവിൽ നിന്നും വന്ന സ്വകാര്യ ടൂറിസ്റ്റ് ബസിലായിരുന്നു കഞ്ചാവുണ്ടായിരുന്നത്. ബസ് ക്ലീൻ ചെയ്യുന്നതിനിടയിലാണ് ട്രാവലർ ബാഗിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് ശേഖരം കണ്ടത്.

സംഭവത്തിൽ ബസ് ഡ്രൈവർമാരായ ഷാജി, ആലപ്പുഴ സ്വദേശി അൻസാരി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, തൃശൂർ ചൂണ്ടലിലും വൻ എംഡിഎംഎ വേട്ട നടന്നു. 66ഗ്രാമം എംഡിഎംഎ യുമായി രണ്ട് പേരെ പോലീസ് പിടികൂടി. പയ്യൂർ സ്വദേശി അബൂ, തലക്കോട്ടുകര സ്വദേശി നിധിൻ എന്നിവരാണ് പിടിയിലായത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്