ധാരാളം ഓഫറുകൾ വന്നു എന്നാൽ ദീപ്തി ഐപിഎസ് പോലെ കാമ്പുള്ള കഥാപാത്രങ്ങൾ ആയിരുന്നില്ല-​ഗായത്രി അരുൺ

ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്ത പരസ്പരം എന്ന സീരിയലിലെ ദീപ്തി ഐ പി എസിനെ അറിയാത്തവർ ആരും തന്നെ ഇല്ല .മലയാളികൾക്ക് ഗായത്രി അരുൺ എന്ന പേരിനേക്കാളും ആ കഥാപാത്രത്തോടാണ് താല്പര്യം.സോഷ്യൽമീഡിയയിൽ സജീവമായ താരം ജീവിതത്തിലെ മിക്ക ആഘോഷങ്ങളും സന്തോഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

നിമിഷങ്ങൾക്കകമാണ് ഇതൊക്കെ വൈറലായി മാറുന്നത് .പരസ്പരം തീർന്ന ശേഷം അവതാരകയായി ഗായത്രി എത്തിയിരുന്നു. ഒപ്പം ചില സിനിമകളിലും താരം അഭിനയിച്ചു. സർവ്വോപരി പാലാക്കാരനിലാണ് ഗായത്രി ആദ്യം അഭിനയിച്ചത് നല്ലൊരു ക്യാരക്ടർ വേഷമായിരുന്നു അതിൽ. ഓർമ്മ, തൃശൂർ പൂരം എന്നീ സിനിമയിലും ഗായത്രി അഭിനയിച്ചുകഴിഞ്ഞു. സിനിമയിൽ നിന്ന് വേറെയും ഓഫർ വന്നിരുന്നു. നല്ല ക്യാരക്ടർ കിട്ടിയാൽ ചെയ്യുമെന്നും എന്നാൽ അതിനുവേണ്ടി ശ്രമിക്കുന്നില്ലെന്നും ഗായത്രി പറയുന്നു.വൺ എന്ന ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പം പ്രധാന കഥാപാത്രത്തെയാണ് ഗായത്രി അരുൺ അവതരിപ്പിക്കുന്നത്.ബിഗ്‌സ്‌ക്രീനിൽ അവസരം കുറയുമ്പോഴും ഗായത്രി സീരിയലുകളിലേക്ക് എത്തിയിരുന്നില്ല. ഇപ്പോളിതാ സീരിയലുകളിൽ തുടർന്ന് അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ്.

പരസ്പരം എന്ന സീരിയൽ വൻവിജയമായിരുന്നു. ഒരുപാട് ആളുകൾ എന്നെ അതിലൂടെ തിരിച്ചറിഞ്ഞു. ഇപ്പോഴും എന്നെ ആളുകൾ കണ്ടാൽ വിളിക്കുന്നത് ദീപ്തി ഐപിഎസ് എന്നാണ്. എനിക്ക് വരുന്ന മെസ്സേജുകളിൽ എല്ലാം തന്നെ ദീപ്തി ഐപിഎസ് എന്ന പേരിലാണ് എന്ന് അഭിസംബോധന ചെയ്യാറുള്ളത്.അത്രയ്ക്കും പോപ്പുലർ ആയിരുന്നു ആ കഥാപാത്രം. എന്നാൽ പിന്നീട് സീരിയലുകളിൽ ഒന്നും ഞാൻ അഭിനയിച്ചിട്ടില്ല. ധാരാളം ഓഫറുകൾ പിന്നീട് വന്നു എങ്കിൽ പോലും അതൊന്നും ദീപ്തി ഐപിഎസ് പോലെ കാമ്പുള്ള കഥാപാത്രങ്ങൾ ആയിരുന്നില്ല. വന്ന ഓഫറുകൾ എല്ലാം തന്നെ സ്ഥിരം നമ്മൾ കണ്ടുമടുത്ത കഥാപാത്രങ്ങളായിരുന്നു. എല്ലാം ഒരു ദീപ്തി ഐപിഎസ് ചായ്‌വ് പ്രകടിപ്പിക്കുന്ന കഥാപാത്രങ്ങളായിരുന്നു. ഇതുകൊണ്ടാണ് ഞാൻ പിന്നീട് സീരിയൽ മേഖലയിൽ സജീവമാകാതെ പോയതെന്ന് ഗായത്രി അരുൺ പ്രതികരിച്ചു.