ഗാസയെ രണ്ടാക്കി വെട്ടി മുറിച്ച് ഇസ്രായേൽ, ശമിക്കാത്ത ജൂത രോക്ഷം

ഗാസയെ ചിന്നഭിന്നമാക്കി ഇസ്രായേൽ. യുദ്ധം നടക്കുന്ന ഗാസയെ രണ്ടായി വെട്ടി മുറിച്ചു എന്ന സുപ്രധാന വിവരം പുറത്ത് വിട്ട് ഇസ്രായേൽ. ഹമാസിന്റെ താവളം ആയ വടക്കൻ ഗാസയും തെക്കെൻ ഗാസയും ആയി ഗാസയേ 2ആക്കി വിഭജിച്ചു.

ഇസ്രയേലിന്റെ യുദ്ധത്തിലെ സുപ്രധാന ഘട്ടമാണിതെന്നും ഇസ്രയേൽ സൈനിക വക്താവ് ഡാനിയൽ ഹഗാരി മാധ്യമങ്ങളോടു പറഞ്ഞു. ഗാസയിലെ ജനങ്ങൾക്കു സഹായം ലക്ഷ്യമിട്ട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വെസ്റ്റ് ബാങ്കും ഇറാഖും സന്ദർശിച്ചതിനു പിന്നാലെയായിരുന്നു  ഡാനിയൽ ഹഗാരിയുടെ പ്രതികരണം. 48 മണിക്കൂറിനുള്ളിൽ ഗാസ സിറ്റിയിൽ ഇസ്രയേൽ സൈന്യം പ്രവേശിക്കുമെന്നും ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

വടക്കൻ ഗാസയിലുള്ള ഹമാസിന്റെ എല്ലാ താവളങ്ങളും നിർമ്മിതികളും പരിപൂർണ്ണമായി തകർക്കാനാണിത് എന്നും ഇസ്രായേൽ പറഞ്ഞു. വെടി നിർത്തലിനും മനുഷ്യ സഹായത്തിനും ഹമാസ് അർ ഹിക്കുന്നില്ലെന്നും ഇസ്രായേൽ പറഞ്ഞു

യുദ്ധത്തിൽ ഗാസയിൽ മാത്രം മരണം 10000ത്തിനടുത്തേക്ക് നീങ്ങുകയാണ്‌.ഫലസ്തീനികൾക്കുള്ള മാനുഷിക സഹായത്തിൽ അമേരിക്കയുടെ നിർദ്ദേശം ഇപ്പോൾ ഇസ്രായേൽ തള്ളി കളഞ്ഞിരിക്കുകയാണ്‌. മനുഷ്യ സഹായം എത്തിക്കണം എന്ന അമേരിക്ക ഭ്യർഥനയോടാണ്‌ ഇസ്രായേൽ ഗാസയെ രണ്ടാക്കി വിഭജിക്കും എന്ന തീരുമാനം പ്രഖ്യാപിച്ചത്. വടക്കൻ ഗാസയിൽ നിന്നും തെക്കൻ ഗാസയിലെക്ക് ആളുകൾക്ക് മാറി താമസിക്കാം. തെക്കൻ ഗാസയിൽ മനുഷ്യ സഹായങ്ങൾ തുടർന്ന് എത്തിക്കാം., എന്നാൽ വടക്കൻ ഗാസയിൽ ഇസ്രായേ സൈന്യം വളഞ്ഞിരിക്കുകയാണ്‌ എന്നും ഇനി വിജയം കാണാതെ വടക്കൻ ഗാസക്ക് നേരേയുള്ള യുദ്ധം നിർത്തില്ലെന്നും ഇസ്രായേൽ വ്യക്തമാക്കി

അമേരിക്കയുടെ ഉന്നത നയതന്ത്രജ്ഞൻ ആന്റണി ബ്ളിങ്കൻ ഇതിനിടെ പലസ്തീൻ നേതാക്കളേ നേരിൽ കണ്ടു. അപ്രതീക്ഷിതവും അതീവ രഹസ്യവുമായ സന്ദർശനം വെസ്റ്റ് ബാങ്കിലാണ്‌ നടത്തിയത്.ഗാസയിൽ “വംശഹത്യ നടക്കുന്നു എന്നും നിർത്തി വയ്ക്കണം എന്നും ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് സന്ദർശന വേളയിൽ അമേരിക്കൻ സ്റ്റേറ്റ് സിക്രട്ടറി ആന്റണി ബ്ളിങ്കനോട് ആവശ്യപ്പെട്ടു.ഹമാസിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്തെ ആരോഗ്യ മന്ത്രാലയം 9,770 പേരെങ്കിലും ചുരുങ്ങിയത് ഇതിനകം മരിച്ചതായി കണക്കുകൾ പുറത്ത് വിട്ടതും ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അമേരിക്കൻ ഉദ്യോഗസ്ഥർക്ക് കൈമാറി.

നാലാഴ്ചയിലേറെ നീണ്ട യുദ്ധത്തിൽ സാധാരണക്കാരും കുട്ടികളും കൊല്ലപ്പെട്ടതായി പറഞ്ഞു.ഗാസയിൽ രണ്ട് അഭയാർഥി ക്യാംപിനുനേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 53 പേർ കൊല്ലപ്പെട്ടു. നിരവധിപേർക്കു പരുക്കുണ്ട്. മഗസി അഭയാർഥി ക്യാംപിനുനേരെയുണ്ടായ വ്യോമാക്രമണത്തിൽ 40 പേർ കൊലപ്പെടുകയും 34 പേർക്കു പരുക്കേൽക്കുകയും ചെയ്തു.സെൻട്രൽ ഗാസയിലെ ബുരേജി അഭയാർഥി ക്യാംപിനു സമീപമുള്ള വീടിനു നേരെയും ആക്രമണമുണ്ടായി. 13 പേരോളം കൊല്ലപ്പെട്ടതായി അൽ അക്സ ആശുപത്രി സ്റ്റാഫ് പറഞ്ഞു. യുദ്ധം തുടങ്ങി ഒരുമാസം ആകുമ്പോൾ 9,700 ൽ അധികം പലസ്തീൻകാർ ഇതുവരെ കൊല്ലപ്പെട്ടെന്നും ഇതിൽ 4,000 പേർ കുട്ടികളാണെന്നുമാണു പലസ്തീൻ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. 

ഗാസയിലെ ടെലികമ്മ്യൂണിക്കേഷൻ പരിപൂർണ്ണമായി നിർത്തലാക്കിയതോടെ ജനങ്ങൾ തമ്മിൽ ബന്ധപ്പെടാനും ആകുന്നില്ല. ഇതിനിടെ ഗാസയിലെ മരണസംഖ്യയിൽ ആഗോള ആശങ്ക ഉയർന്നു. എന്നിട്ടു ഇതൊനോട് ഒരു മയവും ഇല്ലാതെയാണ്‌ ഇസ്രായേൽ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.ബന്ദികളെ തിരിച്ചയക്കുന്നതുവരെ വെടിനിർത്തൽ ഉണ്ടാകില്ല“ എന്ന് പ്രതിജ്ഞയെടുത്തു എന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വീണ്ടും ആവർത്തിച്ചു.ഞങ്ങൾ ഇത് ശത്രുക്കളോട് വീണ്ടും പറയുന്നു. ഇസ്രായേലിൽ നിന്നും പിടിച്ച് കൊണ്ടുപോയ എല്ലാ ബന്ധികളേയും തിരികെ വിടണം. ആർക്ക് എങ്കിലും എന്തെങ്കിലും ഹമാസിന്റെ കസ്റ്റഡിയിൽ സംഭവിച്ചാൽ അതിന്റെ പ്രതികാരം ഇസ്രായേൽ ഭീകരമായി തിരിച്ച് നല്കും എന്നുമ്നെതന്യാഹുവിന്റെ മുന്നറിയിപ്പുണ്ട്. ഞങ്ങൾ വിജയിക്കുന്നത് വരെ ഞങ്ങൾ തുടരും. ഞങ്ങൾക്ക് ലോകത്തിൽ ബദലില്ല എന്നും ഇസ്രായേൽ പ്രധാനമന്ത്രി പറയുന്നു.

ഇപ്പോൾ ഇസ്രായേൽ സൈന്യം വടക്കൻ ഗാസയിലെ വീടുകൾ തോറും പരിശോധനയും അന്വേഷണവും നടത്തിവരികയാണ്‌. സൈന്യം പുറത്തുവിട്ട ദൃശ്യങ്ങളിൽ ടാങ്കുകളും കവചിത ബുൾഡോസറുകളും മണലിലൂടെ ചീറിപ്പായുന്നതിനാൽ സൈനികർ ഞായറാഴ്ച വീടുതോറുമുള്ള പോരാട്ടത്തിൽ ഏർപ്പെട്ടിരുന്നു. ബന്ദികളേ കണ്ടെത്തുക എന്നതാണ്‌ റെയ്ഡുകളുടെ മുഖ്യ ലക്ഷ്യം.