പാതിരാത്രി കൊച്ചി ന​ഗരത്തിൽ പെൺകുട്ടിക്ക് നേരെ പീഡനശ്രമം

കൊച്ചി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് നേരെ കൊച്ചി നഗരത്തില്‍ പാതിരാത്രി പീഡന ശ്രമം നടന്നതായി പരാതി. പാലാരിവട്ടം പോലീസിനാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. പാലാരിവട്ടത്തെ കടയില്‍ ചായ കുടിക്കാന്‍ എത്തിയ യുവാക്കളുടെ സംഘം ആക്രമിച്ചു പെണ്‍കുട്ടിയെ കടന്നുപിടിച്ചെന്നാണ് ആരോപണം. പെണ്‍കുട്ടിയുടെ പരാതിയില്‍ ഷാരോണ്‍, ഇര്‍ഫാമന്‍, മാമ്മു, രേഷ്മ, ഷോജി, അലന്‍, അദിത് എന്നിവര്‍ക്കെതിരെ പോലീസ് കേസ് എടുത്തു.

പ്രതികള്‍ ഭരണപക്ഷത്തെ രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗമായ വ്യക്തിയുടെ സഹായത്തോടെ ഒളിവില്‍ പോയതായിട്ടാണ് ആരോപണം. പെണ്‍കുട്ടിക്കൊപ്പം ഉണ്ടായിരുന്ന അമീന്‍, സക്കീര്‍, അജ്മല്‍, സെര്‍ജിയോ എന്നിവര്‍ക്ക് പരിക്കേറ്റതായും പരാതിയിലുണ്ട്. അതേസമയം തലേദിവസം പാലാരിവട്ടത്തെ ചായക്കടയില്‍ വെച്ച് അജ്മല്‍, സെര്‍ജിയോ എന്നിവര് മേലപാടം സ്വദേശി അശ്വിന്‍ രാജനെ അക്രമിച്ചതായും പരാതിയുണ്ട്.