സുരേഷ് ​ഗോപി സമർപ്പിച്ച സ്വർണ്ണ കിരീടം നേർച്ച വസ്തു, അതിന്റെ അളവും തൂക്കവും നോക്കേണ്ട ആവശ്യം പള്ളിക്കില്ലെന്ന് കാസ

സുരേഷ് ​ഗോപി ലൂർദ് മാതാ പള്ളിയിൽ സമർപ്പിച്ച സ്വർണ കിരീടം ചെമ്പിൽ ഉണ്ടാക്കി സ്വർണം പൂശിയതാണെന്ന ആരോപണത്തിൽ പ്രതികരണവുമായി കാസ. വിശ്വാസ പ്രകാരം സമർപ്പിക്കപ്പെട്ട വസ്തു തറ രാഷ്ട്രീയത്തിന് ഉപയോ​ഗിക്കാനുള്ളതല്ലെന്നും അതിൻറെ മാറ്റും അളവും തൂക്കവും നോക്കേണ്ട ആവശ്യം ആ പള്ളിക്ക് ഇല്ലെന്നും കാസ. ഫെയ്സ്ബുക്കിലൂടെയാണ് കാസ ഇക്കാര്യങ്ങൾ പറഞ്ഞത്.

കാസയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

ആ സമർപ്പിച്ച സ്വർണ്ണ കിരീടം അത് നേർച്ച വസ്തുവാണ്. മൂന്നാംകിട രാഷ്ട്രീയത്തിനു വേണ്ടി തെമ്മാടിത്തരം പ്രചരിപ്പിക്കരുത് ! ഇന്നലെ മുതൽ കൊങ്ങികളും സുഡാപ്പികളും ചേർന്നു സോഷ്യൽ മീഡിയയിൽ നടത്തുന്ന ഒരു പ്രചരണമാണ് നടൻ സുരേഷ് ഗോപി മാതാവിന് സമർപ്പിച്ച കിരീടം ചെമ്പിൽ ഉണ്ടാക്കി സ്വർണം പൂശിയതാണ് എന്ന്.

ആ പ്രചരണം കണ്ട് തൃശ്ശൂർ ബിഷപ്പ് ഹൗസിലേക്ക് വിളിച്ച് വ്യക്തിക്ക് ലഭിച്ച മറുപടിയാണ് ഈ വീഡിയോയിൽ ഉള്ളത്. അനിൽ അക്കരെയെ പോലുള്ളവരോട് പറയാനുള്ളത്. നിൻ്റെയൊക്കെ തറ രാഷ്ട്രീയത്തിന് ഉപയോഗിക്കാനുള്ളതല്ല ഒരു പള്ളിയിൽ നേർച്ചയായി വിശ്വാസപ്രകാരം സമർപ്പിക്കപ്പെട്ട വസ്തു. അതിൻറെ മാറ്റും അളവും തൂക്കവും നോക്കേണ്ട ആവശ്യം ആ പള്ളിക്ക് ഇല്ല.

അതുകൊണ്ട് രാഷ്ട്രീയം ആവാം അനിലിന്നെ പോലെയുള്ളവർ ഉള്ളതുകൊണ്ട് തറക്കളികളും ഉണ്ടാവും , പക്ഷേ ഒരു പള്ളിയിൽ നേർച്ചയായി കിട്ടിയ വസ്തുവിനെ ഉപയോഗിച്ച് മറ്റേടത്തെ രാഷ്ട്രീയം കളിക്കരുത്. അത് ശുദ്ധ തെമ്മാടിത്തരമാണ്.