ആരോഗ്യ പ്രവർത്തകർക്ക് എതിരായ ആക്രമണങ്ങളിൽ കർശന ശിക്ഷ, സർക്കാർ ഓർഡിനൻസ് ഇറക്കും

തിരുവനന്തപുരം. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ആശുപത്രി ജീവനക്കാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും സംരക്ഷണം നല്‍കുന്ന നിയമവുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഇറക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഓര്‍ഡിനന്‍സില്‍ ഹൈക്കോടതി നിര്‍ദേശങ്ങള്‍ ഉള്‍പ്പെടെ ഉള്‍ക്കൊള്ളിക്കും.

പുതിയ നിയമത്തിനായി ആരോഗ്യ സര്‍വകലാശാലയുടെ അഭിപ്രായം തേടുവാനും തീരുമാനിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങളില്‍ കനത്ത ശിക്ഷ ഉറപ്പാക്കുന്നതായിരിക്കും ഓര്‍ഡിനന്‍സ്. ആശുപത്രി സംരക്ഷണവുമായി ബന്ധപ്പെട്ട് തങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന പുതിയ നിയമത്തിന് വന്ദനയുടെ പേര് നല്‍കണമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ സുള്‍ഫി നൂഹു ആവശ്യപ്പെട്ടിരുന്നു.