കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം. കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. ഇതേത്തുടര്‍ന്ന് സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, എറണാകുളം ജില്ലകളിലാണ് മഴയ്്ക്ക് സാധ്യത എന്ന് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

വ്യാഴാഴ്ച എറണാകുളത്തും, വെള്ളിയാഴ്ച വയനാടും, ശിനിയാഴ്ച പാലക്കാടും, ഞയറാഴ്ച ഇടുക്കിയിലും എറണാകുളത്തും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ കൊണ്ട് ഉദ്ദേശിക്കുന്നത്.