ഹെല്‍മറ്റില്ല: വാഹന പരിശോധന കണ്ട് നിര്‍ത്താതെ പാഞ്ഞ യുവാവ് വീട്ടിലെത്തിയപ്പോൾ ഞെട്ടി

തൃശൂര്‍ : ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിക്കുന്നതിനിടെ വാഹന പരിശോധന കണ്ട് നിര്‍ത്താതെ പാഞ്ഞ യുവാവ് വീട്ടിലെത്തിയപ്പോള്‍ ഞെട്ടി. കോടാലി സ്വദേശി അഖിലിനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ മുട്ടന്‍ പണി കിട്ടിയത്. പരിശോധനയ്ക്ക് നിന്നിരുന്ന ഉദ്യോഗസ്ഥര്‍ വീട്ടില്‍ കാത്തുനില്‍ക്കുന്നു.

സ്മാര്‍ട്ട് ട്രേസര്‍ വഴി വിലാസം കണ്ടെടുത്ത വാഹന പരിശോധന ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി കുറച്ചു സമയം കാത്തിരുന്ന ശേഷമാണ് അഖില്‍ എത്തിയത്. 10,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോകുകയോ അപകടകരമായി വാഹനം ഓടിച്ചു പിടികൂടുകയോ ചെയ്യുന്നവരെ ഒരാഴ്ച താലൂക്ക് ആശുപത്രിയില്‍ സന്നദ്ധ സേവനത്തിനും നിയോഗിക്കും.

ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും യാത്രികര്‍ക്കു പരുക്കേല്‍ക്കുന്നതും മരണം സംഭവിക്കുന്നതും പെരുകിയതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഹെല്‍മറ്റ് വേട്ട ശക്തമാക്കിയത്. ഇന്നലെ ഹെല്‍മറ്റ് ധരിക്കാത്തതിനു 15 ബൈക്കുകള്‍ പിടികൂടി. ബൈക്കുകള്‍ ഓടിച്ചവരുടെ ലൈസന്‍സ് താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്തു.

പൊലീസ് ഉദ്യോഗസ്ഥര്‍ വാഹനപരിശോധന നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട സംഗതികള്‍ പൊലീസ് ആസ്ഥാനത്തുനിന്ന്  2014ല്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറഞ്ഞിട്ടുണ്ട്. 1989ലെ കേന്ദ്ര മോട്ടോര്‍വാഹന നിയമപ്രകാരം

വാഹനപരിശോധനയ്ക്കു ചുമതലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ വിവരങ്ങള്‍ പൊലീസ് കണ്‍ട്രോള്‍റൂമില്‍ അറിയിക്കണം. ഒപ്പംതന്നെ ജില്ലാ പൊലീസ് മേധാവിമാരും ഇത് മനസ്സിലാക്കിവയ്ക്കണം, ഇവരില്‍ കൂടുതലായി മറ്റാരെയെങ്കിലും പരിശോധനയ്ക്ക് ഏര്‍പ്പെടുത്തേണ്ടിവന്നാല്‍ അക്കാര്യം ജില്ലാ പൊലീസ് കണ്‍ട്രോള്‍റൂമില്‍ അറിയിക്കണം, അനുവാദമില്ലാത്ത ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അന്വേഷണം നടത്തി നടപടിയെടുക്കണം, പരിശോധനയ്ക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ കൈവശമുള്ള പണം കണ്‍ട്രോള്‍ റൂം ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട്ചെയ്യുകയും അവിടെ സൂക്ഷിക്കുകയും വേണം, ഹൈവേ പട്രോള്‍ വാഹനങ്ങളുടെ ചുമതലയുള്ളവര്‍ പരിശോധന നടത്തുന്ന സ്ഥലവും സമയവും കൈവശമുള്ള പണത്തിന്റെ വിവരങ്ങളും ഹൈവേ അലര്‍ട്ട് കണ്‍ട്രോളില്‍ അറിയിക്കണം. ഈ വിവരങ്ങള്‍ ഒരാഴ്ചവരെ സൂക്ഷിക്കണം, ഉദ്യോഗസ്ഥര്‍ ശരിയായവിധത്തില്‍ യൂണിഫോം ധരിക്കണം. ഷര്‍ട്ടിന്റെ ബട്ടണ്‍ തുറന്നിടുക, തലയില്‍ തൊപ്പി വയ്ക്കാതിരിക്കുക, അതല്ലെങ്കില്‍ തൊപ്പി കക്ഷത്തിലോ, മറ്റെവിടെയെങ്കിലും വയ്ക്കുക തുടങ്ങിയ പ്രവണതകള്‍ ഒരുകാരണവശാലും പാടില്ല. അവരെ തിരിച്ചറിയാന്‍ സഹായിക്കുന്നവിധത്തില്‍ പേര്, ഉദ്യോഗപ്പേര് എന്നിവ യൂണിഫോമില്‍ പ്രദര്‍ശിപ്പിക്കണം, ജില്ലാ പൊലീസ് മേധാവിമാര്‍, ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് മുഖാന്തരവും അല്ലാതെയുള്ള വിവരശേഖരണംവഴിയും ഈ നിബന്ധനകള്‍ പാലിച്ചാണോ വാഹനപരിശോധന നടക്കുന്നതെന്നും, അനധികൃതമായി പരിശോധന നടത്തുന്നുണ്ടോയെന്നും ഇടയ്ക്കിടെ നിരീക്ഷിക്കണം., ഗതാഗതത്തിരക്കേറിയ സ്ഥലങ്ങളില്‍ അടിയന്തര ആവശ്യത്തിനല്ലാതെ പരിശോധന നടത്തരുത്. ഇടുങ്ങിയ റോഡുകള്‍, വളവുകള്‍ എന്നിവിടങ്ങളില്‍ തികച്ചും അടിയന്തര സാഹചര്യമില്ലാതെ വാഹനപരിശോധന പാടില്ല., അപകടങ്ങള്‍ പരമാവധി കുറയ്ക്കുക എന്നതാണ് വാഹനപരിശോധനകൊണ്ട് മുഖ്യമായും ഉദ്ദേശിക്കുന്നത്. അല്ലാതെ പെറ്റികേസുകളുടെ എണ്ണം തികയ്ക്കുക എന്നതാകരുത്, വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്ന കുറ്റകൃത്യങ്ങളായ പെട്ടെന്നുള്ള യു ടേണ്‍ തിരിയല്‍, അമിതവേഗം, അപകടകരമായ ഡ്രൈവിങ്, മദ്യപിച്ച് വാഹനമോടിക്കല്‍, ഇടതുവശത്തുകൂടിയുള്ള ഓവര്‍ടേക്കിങ്, ഗതാഗതസിഗ്നല്‍ലംഘനം, അപകടസാധ്യതയുണ്ടാക്കുന്ന രീതിയില്‍ വാഹനം പാര്‍ക്ക്ചെയ്യല്‍, രാത്രിയില്‍ ഹെഡ്ലൈറ്റിന്റെ തീവ്രത കുറയ്ക്കാതിരിക്കുക തുടങ്ങിയവയ്ക്കാകണം പരിശോധനയില്‍ മുന്‍ഗണന നല്‍കേണ്ടത്., വാഹനം ഓടിക്കുന്നയാള്‍ പുരുഷനാണെങ്കില്‍ സര്‍ എന്നോ ‘സുഹൃത്ത്’ എന്നോ, സ്ത്രീയാണെങ്കില്‍ ‘മാഡം’ എന്നോ സഹോദരി’ എന്നോ അഭിസംബോധനചെയ്യണം, പരിശോധന നടത്തുന്ന സമയം വളരെ മാന്യമായ രീതിയില്‍ പെരുമാറണം. വിശേഷിച്ചും, സ്ത്രീകള്‍ മാത്രമായോ കുടുംബാംഗങ്ങളോടൊപ്പമോ അല്ലെങ്കില്‍ മുതിര്‍ന്ന പൌരന്മാര്‍ മാത്രമായോ വാഹനം ഓടിച്ചുപോകുന്ന സന്ദര്‍ഭങ്ങളില്‍ ഒരു കാരണവശാലും അനാവശ്യ ബുദ്ധിമുട്ടുകള്‍ക്ക് വിധേയരാക്കരുത്. ഗതാഗതസുരക്ഷയ്ക്കുള്ള ലഘുലേഖകള്‍ നല്‍കി അവരെ ഗതാഗത സുരക്ഷയെപ്പറ്റി ബോധവാന്മാരാക്കാവുന്നതാണ്പരിശോധനാവേളയില്‍ കണ്ടെത്തിയ നിയമലംഘനം എന്താണെന്നും, അതിന് നിയമപരമായി അവര്‍ ഒടുക്കേണ്ട പിഴ എന്താണെന്നും, മോട്ടോര്‍നിയമത്തിലെ ഏത് സെക്ഷന്‍ പ്രകാരമാണ് പിഴ ചുമത്തിയതെന്നും, തത്സമയം പിഴയടയ്ക്കാതെ കോടതിയില്‍ പോകാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അവര്‍ക്ക് അതിന് അവകാശമുണ്ടെന്നും അറിയിക്കണം., .പരിശോധനയ്ക്കിടയില്‍ ഒരുകാരണവശാലും ആത്മനിയന്ത്രണം വിട്ട് യോഗ്യമല്ലാത്ത രീതിയില്‍ പെരുമാറാനോ ആരെയും ദേഹോപദ്രവം ഏല്‍പ്പിക്കാനോ പാടുള്ളതല്ല. കഴിയുന്നത്ര സന്ദര്‍ഭങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ മൊബൈല്‍ ഫോണിലോ, കൈവശമുള്ള വീഡിയോ ക്യാമറകളിലോ പകര്‍ത്താവുന്നതാണ്., ഉദ്യോഗസ്ഥനെ അപമാനിക്കുന്ന രീതിയിലും ദേഹോപദ്രവം ഏല്‍പ്പിക്കുന്ന രീതിയിലും ഉള്ള പെരുമാറ്റം ഉണ്ടായാല്‍ മേലുദ്യോഗസ്ഥരുമായി ആലോചിച്ച് നിയമാനുസൃത നടപടി കൈക്കൊള്ളണം, തികച്ചും നിയമാനുസൃതവും സുതാര്യവുമായ രീതിയിലാകണം പൊലീസ് ഉദ്യോഗസ്ഥര്‍ വാഹനപരിശോധനാവേളയില്‍ പെരുമാറേണ്ടത്. നിയമപരമല്ലാതെ അനാവശ്യമായി വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുന്നതും വാഹനം ഓടിക്കുന്നവര്‍ക്ക് സമയനഷ്ടം ഉണ്ടാകുന്ന രീതിയിലുള്ള പരിശോധനയും നിരുത്സാഹപ്പെടുത്തണം.