പാലിയേക്കരയിലെ ടോള്‍ പിരിവ് ചോദ്യം ചെയ്ത് ഹൈക്കോടതി

കൊച്ചി. റോഡ് നന്നാക്കുവാന്‍ പുതിയ കരാറുകാരെ ഏല്‍പ്പിച്ചാല്‍ പഴ കരാറുകാരന് എങ്ങനെയാണ് പാലിയേക്കരയില്‍ ടോള്‍ പിരിക്കുവാന്‍ കഴിയുന്നതെന്ന് ഹോക്കോടതി. പുതിയ കരാറിന് നിര്‍മ്മാണപ്രവര്‍ത്തികള്‍ മറ്റ് ഒരു കമ്പിനിയെ ഏല്‍പ്പിച്ച സാഹചര്യത്തില്‍ എങ്ങനെയാണ് പഴയ കരാറുകാരന് ടോള്‍ പിരിക്കുവാന്‍ കഴിയുക എന്ന് കോടതി ചോദിച്ചു.

ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന സ്ഥാപനമാണ് റോഡ് നിര്‍മ്മാണത്തിന് കരാര്‍ എടുത്തിരുന്നത്. ഇവര്‍ റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ പണികള്‍ക്കായി മറ്റൊരു കരാറുകാരനെ ചുമതലപ്പെടുത്തിയെന്ന് ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചു.

ഈ സാഹചര്യത്തിലാണ് കോടതി ഇക്കാര്യം ചോദിച്ചത്. ഇതില്‍ ദേശീയ പാതാ അതോറിറ്റിയാണ് കൃത്യമായ വിശദീകരണം നല്‍കേണ്ടത്. അതേസമയം 107 റോഡുകളില്‍ പ്രാഥമികമായി ക്രമക്കേടുകള്‍ കണ്ടെത്തിയി വിജിലന്‍സിനെ കോടതി അഭിനന്ദിച്ചു.