കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടിക പരസ്യപ്പെടുത്താനാകില്ല- കെസി വേണുഗോപാല്‍

തിരുവനന്തപുരം. കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടര്‍ പട്ടിക പരസ്യപ്പെടുത്തുവാന്‍ കഴിയില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. അതേസമയം പിസിസികളെ സമീപിച്ചാല്‍ വോട്ടര്‍ പട്ടിക ലഭിക്കുമെന്നും വോണുഗോപാല്‍ പറഞ്ഞു.

9000 പേരാണ് കോണ്‍ഗ്രസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതെന്നും. ആര്‍ക്ക് വേണമെങ്കിലും മത്സരിക്കാന്‍ കഴിയും. രാഹുല്‍ ഗാന്ധി മത്സരിക്കില്ലെന്ന് നേരത്തെ തീരുമാനിച്ചതാണെന്നും വോണുഗോപാല്‍ പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാത്തതിനെതിരെ മനീഷ് തിവാരി രംഗത്തെത്തി.

തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടിക പുറത്ത് വിടാതെ സുതാര്യവും സത്യസന്ധവുമായ തിരഞ്ഞെടുപ്പ് എങ്ങനെ സാധ്യമാകുമെന്ന് അദ്ദേഹം ചോദിക്കുന്നു. നിരവധി നേതാക്കണാണ് മനീഷ് തിവാരിയെ പിന്തുണച്ച് രംഗത്തെത്തിയത്. എല്ലാവരും മനീഷ് തിവാരിയോട് യോജിക്കുന്നുവെന്ന് ശശി തരൂരും കാര്‍ത്തി ചിദംബരവും പ്രതികരിച്ചു. എന്നാല്‍ ഇക്കൂട്ടര്‍ ആശയക്കുഴപ്പം ഉണ്ടാക്കുവാന്‍ ശ്രമിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി മാണിക്യം ടാഗോര്‍ പറഞ്ഞു.