ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഫലം പ്രഖ്യാപിച്ചു, വിജയ ശതമാനം 82.95

തിരുവനന്തപുരം. ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷ ഫലം പ്രഖ്യാപിച്ചത്. ഈ വര്‍ഷം ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 82.95 ശതമാനം വിജയമാണ് സംസ്ഥാനത്ത്. മുന്‍വര്‍ഷം ഇത് 83.87 ശതമാനമായിരുന്നു. സംസ്ഥാനത്ത് ഈ വര്‍ഷം 432436 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്.

2028 സ്‌കൂളുകളിലായിട്ടാണ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത്. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 78.39 ശതമാനമാണ് വിജയം. ഇത്തവണ 218057 ആണ്‍കുട്ടികളും 214379 പെണ്‍കുട്ടികളും പരീക്ഷ എഴുതി.സെക്രട്ടറിയേറ്റിലെ പിആര്‍ഡിയുടെ ചേംബറിലാണ് വിദ്യാഭ്യാസ മന്ത്രി പരീക്ഷ ഫലം പ്രഖ്യാപിച്ചത്.