സിവിൽ സർവീസിൽ ഒരേ റാങ്കിനു 2 അവകാശികൾ, ഇരുവരും ആയിഷമാർ, ഒറിജിനലേത് വ്യാജമേത്?

സിവിൽ സർവീസ് പരീക്ഷയിൽ ഒരേ റാങ്കിനു 2 അവകാശികൾ.അപൂർവ്വമായ അവകാശ വാദം വന്നിരിക്കുന്നത് 184മത് റാങ്കിനാണ്‌. ചൊവ്വാഴ്ചയാണ് യുപിഎസ്‌സി പരീക്ഷാഫലം പ്രഖ്യാപിച്ചത്.ആയിഷ എന്ന പെൺകുട്ടിക്ക് 184-ാം റാങ്ക് ലഭിച്ചു.ഈ ഒരേ റാങ്കിനു അവകാശ വാദവുമായിപ്പോൾ 2 അയിഷമാർ രംഗത്ത് വന്നിരിക്കുകയാണ്‌. മധ്യപ്രദേശിലാണ്‌ ഈ 2 പെൺകുട്ടികളും. ദേവാസിലെ നസീറുദ്ദീന്റെ മകൾ ആയിഷ ഫാത്തിമയും അലിരാജ്പൂർ ജില്ലയിൽ നിന്നുള്ള സലിമുദ്ദീന്റെ മകൾ ആയിഷ മക്രാനിയുമാണ്‌ ഇപ്പോൾ ഒരേ റാങ്കിൽ അവകാശ വാദം ഉന്നയിച്ചിരിക്കുന്നത്.എന്നാൽ തെറ്റു പറ്റില്ലെന്നും ഒറിജിൽ ഏത് എന്ന് കണ്ടെത്തിയാൽ ഒരാൾ കലക്ടറും മറ്റേയാൾ ജയിലിലും ആകുമെന്ന് വിദഗ്ദർ പറഞ്ഞു.

എന്നാൽ ക്ളറിക്കൽ തകരാറുകൾ ആണോ എന്നറിയില്ല, ഇരു പെൺകുട്ടികൾക്കും അനുവദിച്ചിരിക്കുന്നതും ഒരേ റോൾ നമ്പർ . രണ്ട് പെൺകുട്ടികളുടെയും അഡ്മിറ്റ് കാർഡിൽ റോൾ നമ്പർ 7811744 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ക്യു ആർ കോഡ് അടക്കം ഒന്ന്.പരീക്ഷയെഴുതിയെന്നും ഇന്റർവ്യൂവിന് പോലും ഹാജരായെന്നും രണ്ട് പെൺകുട്ടികളും അവകാശപ്പെടുന്നു. ആയിഷ മക്രാനിയുടെ സഹോദരൻ സിവിൽ എഞ്ചിനീയറായ ഷഹബാസുദ്ദീൻ മക്രാനി തന്റെ സഹോദരി യുപിഎസ്‌സി പാസായതായി പറഞ്ഞു. ഐഎഎസ് ഓഫീസറാകണമെന്നായിരുന്നു അമ്മയുടെ സ്വപ്നം. അവൾക്ക് 184-ാം റാങ്ക് ലഭിച്ചു എന്നും പറഞ്ഞു.പരീക്ഷയിലെ അവളുടെ ആദ്യ ശ്രമമായിരുന്നു ഇതെന്നും ഷഹബാസുദ്ദീൻ പറഞ്ഞു.

ഇതേ റാങ്ക് കിട്ടിയ ദേവാസിലെ ആയിഷ ഫാത്തിമയുടെ വീട്ടുകാർക്കും പറയാനുണ്ട്.യുപിഎസ്‌സിക്ക് ഇത്തരമൊരു തെറ്റ് പറ്റില്ല എന്നും എന്റെ മകൾക്ക് ഐ എ എസ് കിട്ടിയതായും പിതാവ് നസീറുദ്ദീനും വ്യക്തമാക്കി.എന്റെ മകൾക്ക് 26 വയസ്സുണ്ട്, ഇത് അവളുടെ നാലാമത്തെ ശ്രമമായിരുന്നു. പൊളിറ്റിക്കൽ സയൻസ് വിഷയത്തിലാണ് അവൾ ശ്രമം നടത്തുകയും ജയിക്കുകയും ചെയ്തത്.ആയിഷ ഫാത്തിമയുടെയും  മക്രാനിയുടെയും അഡ്മിറ്റ് കാർഡിൽ വ്യക്തിത്വ പരീക്ഷയുടെ തീയതി ഏപ്രിൽ 25 എന്നും ആ ദിവസം വ്യാഴാഴ്ച എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.അഡ്മിറ്റ് കാർഡിൽ യുപിഎസ്‌സിയുടെ വാട്ടർ മാർക്ക് അടക്കം എല്ലാം കൃത്യമാണ്‌.

അലിരാജ്പൂരിലെ അയിഷയുടെ അഡ്മിറ്റ് കാർഡ് ക്യൂആർ കോഡ് പ്ലെയിൻ പേപ്പറിലെ പ്രിന്റാണ്‌. ദേവാസിലെ ആയിഷയുടേയും ക്യുആർ കോഡും അതുതന്നെയാണ്.പ്രശ്‌നം തീർന്നിട്ടില്ലെങ്കിലും ഇരുകുടുംബങ്ങളും ആഘോഷങ്ങളിലും ആവേശത്തിലുമാണ്.ഇരു വീട്ടിലും മക്കൾക്ക് ഐ എ എസ് കിട്ടിയ സന്തോഷത്തിലും

അധികാരികളുടെ വിശദീകരണം

ഇത്തരത്തിൽ 2 കുട്ടികൾക്ക് ഒരേ റോൾ നമ്പർ വരാൻ സാധ്യതയില്ല. ഒരേ ക്യു ആർ കോഡും വരുവാനിടയില്ല. സിസ്റ്റത്തിൽ തെറ്റു പറ്റിയിട്ടില്ലെന്നും പറഞ്ഞു.രണ്ട് ഉദ്യോഗാർത്ഥികൾക്ക് യുപിഎസ്‌സി ഒരേ റോൾ നമ്പർ നൽകുന്നത് അസാധ്യമാണെന്ന് വിദഗ്ധർ അവകാശപ്പെട്ടു. അതിലൊന്ന് വ്യാജമായിരിക്കണം, അവർ പറഞ്ഞു.ഇതിൽ ഏതാണ്‌ ഒറിജിനൽ എന്ന് ഇനി കണ്ടെത്തിയാൽ ഒരാൾ വ്യാജ രേഖ ഉണ്ടാക്കിയതിനു ജയിലിലും ആകും. ചുരുക്കത്തിൽ രണ്ട് പേരിൽ ഒരാൾക്ക് കലക്ടറുടെ കസേരയും ഒരാൾക്ക് ജയിലും എന്ന വിചിത്രമായ അവസാനം ഇതിനു ഉണ്ടാകും എന്നും പറയുന്നു