നൂറ് കോടി രൂപയ്ക്ക് സ്വപ്‌ന സൗധം സ്വന്തമാക്കി ഹൃതിക് റോഷന്‍; ഇനി അറബിക്കടലിനെ കണി കണ്ടുണരാം; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

നൂറ് കോടി രൂപയ്ക്ക് സ്വപ്‌ന സൗധങ്ങള്‍ സ്വന്തമാക്കി ബോളിവുഡ് താരം ഹൃതിക് റോഷന്‍. മുംബൈയിലെ ജുഹു വെര്‍സോവ ലിങ്ക് റോഡില്‍ അറബി കടലിനെ അഭിമുഖമാക്കി നിലകൊള്ളുന്ന മനോഹര സൗധങ്ങളാണ് താരം സ്വന്തമാക്കിയത്. അതേസമയം മുംബൈയില്‍ കടലിനോട് ചേര്‍ന്നുള്ള രണ്ട് വീടുകളാണ് താരം വാങ്ങിയതെന്നും മുംബൈയിലെ ജുഹു വെര്‍സോവ ലിങ്ക് റോഡിലെ ഒരു കെട്ടിടത്തിലെ 14, 15, 16 നിലകളിലായുള്ള അപ്പാര്‍ട്ട്‌മെന്റുകളാണ് വാങ്ങിയതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ഈ ആഴ്ച ആദ്യമാണ് അപ്പാര്‍ട്ട്‌മെന്റുകള്‍ കരാര്‍ എഴുതിയത്.

38000 ചതുരശ്ര അടി വിസ്തൃതിയുള്ളതാണ് അപ്പാര്ട്ടമെന്റുകള്‍. ഒരെണ്ണം ഡ്യുപ്ലക്‌സ് പെന്റ്ഹൗസ് ആണെന്നും മറ്റൊരെണ്ണം ഒറ്റനിലയിലുള്ള വീടാണെന്നും ന്യൂസുകളുണ്ട്. ഏകദേശം 67.5 കോടി രൂപയാണ് ഡ്യുപ്ലക്‌സിന്റെ വില. ഇത് 27534 സ്‌ക്വയര്‍ ഫീറ്റിലുള്ളതാണ്. 14ാം നിലയിലെ അപ്പാര്‍ട്ട്‌മെന്റ് 11165 സ്‌ക്വയര്‍ ഫീറ്റുണ്ട്. ടെറസ് 6500 സ്‌ക്വയര്‍ ഫീറ്റ്. പത്ത് പാര്‍ക്കിങ് സ്‌പോര്‍ടുകളും താരത്തിന്റെ കുടുംബത്തിന് ലഭിക്കും.

എന്തായാലും കടലിനഭിമുഖമായി നില്‍ക്കുന്ന സ്വപ്‌ന സൗധത്തില്‍ നിന്ന് നിരവധി ചിത്രങ്ങളാണ് താരം സോഷ്യല്‍മീഡിയ വഴി പോസ്റ്റ് ചെയ്തിട്ടുള്ളത്. ഈ ചിത്രങ്ങളെല്ലാം ആരാധകര്‍ക്ക് പ്രീയങ്കരമാവുകയും ചെയ്തു. ഇപ്പോള്‍ ഇഷ്ടതാരം ഇഷ്ടപ്പെട്ട വീടുകള്‍ക്ക് വേണ്ടി ചെലവഴിച്ച തുകയുടെ കണക്കുകള്‍ കേട്ട് കണ്ണുതള്ളിയിരിക്കുകയാണ് ആരാധകര്‍.

നേരത്തെ ജുഹുവില്‍ ഒരു അപ്പാര്‍ട്ട്‌മെന്റ് ഹൃത്വിക് റോഷന്‍ വാടകയ്ക്ക് എടുത്തിരുന്നു. മാസം 8.25 ലക്ഷമായിരുന്നു ഈ അപ്പാര്‍ട്ട്‌മെന്റിന്റെ വാടക. അതിനുശേഷമാണ് ഇപ്പോള്‍ നൂറ് കോടി മുടക്കി ആഗ്രഹിച്ച സ്ഥലത്ത് തന്നെ വീട് സ്വന്തമാക്കിയിരിക്കുന്നത്.