കൊല്ലത്ത് ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ആത്മഹത്യക്കു ശ്രമിച്ച ഭർത്താവ് ഗുരുതരാവസ്ഥയിൽ

കൊല്ലത്ത് ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കണ്ണനല്ലൂർ വെളിച്ചിക്കാല സാലു ഹൗസിൽ ജാസ്മിൻ (40) ആണ് കൊല്ലപ്പെട്ടത്. കൊലപാതക ശേഷം ഭർത്താവ് ഷൈജു വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പൊലീസ് അറിയിച്ചു. പ്രതി അസീസിയ മെഡിക്കൽ കോളജിൽ പൊലീസ് നിരീക്ഷണത്തിലാണ്. ഇയാളുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.

ഷൈജു സ്ഥിരമായി മദ്യപിച്ച് വീട്ടിൽ പ്രശ്‌നങ്ങളുണ്ടാക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇന്ന് രാവിലെ കുട്ടികൾക്ക് ഉറക്കഗുളിക കൊടുത്ത ശേഷമാണ് ഭാര്യയെ കൊലപ്പെടുത്തിയത്. ഉച്ചക്ക് ശേഷം കുട്ടികൾ ഉണർന്നപ്പോഴാണ്. അച്ഛനും അമ്മയും ബോധംകെട്ടുകിടക്കുന്നത് കണ്ടത്. ഇവരാണ് അയൽവാസികളെയും നാട്ടുകാരെയും വിവരമറിയിച്ചത്.