ഞാൻ പാവപ്പെട്ടവരെയും കറുത്തവരെയും നൃത്തം പഠിപ്പിക്കും- ശാലു മേനോൻ

കൊല്ലം പുന്തലത്താഴം ശ്രി മംഗലത്ത് മഹാലക്ഷ്മി ക്ഷേത്രത്തിൽ രൗദ്രമുഖി നൃത്തം അവതരിപ്പിക്കാൻ എത്തിയ നടി ശാലുമേനോന് ലഭിച്ചത് ​ഗംഭീര വരവേൽപ്പ്. ഞാൻ പാവപ്പെട്ടവരേയും കറുത്തവരേയും നൃത്തം പഠിപ്പിക്കുമെന്ന് ശാലു മേനോൻ കർമ ന്യൂസിനോട് പറഞ്ഞു. കുഞ്ഞുങ്ങളെ സപ്പോർട്ട് ചെയ്യുക എന്നതാണ് എന്റെ ലക്ഷ്യം.

വർഷങ്ങളായി തുടരുന്ന കലാരൂപമാണ് രൗദ്രമുഖി നൃത്തം. എന്റെ അപ്പൂപ്പൻ തുടങ്ങിവെച്ചതാണിത്. വസ്ത്ര ധാരണത്തിന് വളരെയധികം പ്രാധാന്യം നൽകാറുണ്ട്. ആറ് ഏഴ് ഡാൻസ് സ്കൂൾ നടത്തുന്നുണ്ട്. അതിൽ കുട്ടികളുടെ നിറമൊന്നും നോക്കാറില്ല. കുട്ടികൾക്ക് അറിയാവുന്ന കല പറഞ്ഞ് കൊടുക്കുക എന്നതാണ് തന്റെ ജോലി. അതിൽ ജാതിയും പണവുമൊന്നും നോക്കാറില്ലെന്നും ശാലു മേനോൻ പറയുന്നു

വീഡിയോ കാണാം