മൂന്നാമതൊരു കുട്ടി കൂടി വേണം എന്നുണ്ടായിരുന്നു, പക്ഷെ ഭാര്യ സമ്മതിച്ചില്ല- സലീം കുമാർ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സലിം കുമാർ. ഹാസ്യ വേഷങ്ങളിലൂടെ തിളങ്ങിയ നടൻ പിന്നീട് പല വേഷങ്ങളിലും മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തി. സ്വഭാവ നടനായും സഹനടനായും നായകനായും ഒക്കെ സലിം കുമാറിനെ മലയാളികൾ നെഞ്ചിലേറ്റി. ലഭിക്കുന്ന ഏത് വേഷമായാലും കൈകാര്യം ചെയ്യുന്ന താരം കൂടിയാണ് സലിംകുമാർ. സുനിതയാണ് സലീം കുമാറിന്റെ ഭാര്യ. ചന്തു, ആരോമൽ എന്നിവരാണ് മക്കൾ.

തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ പറ്റിയും നടൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. ആദ്യമായി ജീവിതത്തിൽ പ്രണയിച്ച ആളെ തന്നെ ഭാര്യയാക്കാൻ പറ്റി എന്നത് ഭാഗ്യമാണ്. എന്നാൽ ഒരു പെൺകുഞ്ഞിനെ വേണമെന്ന ആഗ്രഹം ഒരിക്കലും നടക്കാതെ പോയി.

‘ഇന്നത്തെ തലമുറയിലെ പിള്ളേരിൽ വിവാഹം വേണ്ടെന്ന് ഒക്കെ പറയുന്നവരുണ്ട്. പക്ഷേ ഇണ എന്ന് പറയുന്നത് എല്ലാവർക്കും വേണ്ടതാണ്. അത് സമയമാവുമ്പോൾ തേടി എത്തുക തന്നെ ചെയ്യും. തന്റേത് പ്രണയവിവാഹമായിരുന്നു. ഭാര്യയോട് പ്രണയമങ്ങനെ സിനിമയിലേത് പോലെ തുറന്ന് പറഞ്ഞതല്ല. അങ്ങ് ഇഷ്ടത്തിലായതാണ്. ആദ്യം സുനിതയെ ഇഷ്ടമാണെന്ന് പറഞ്ഞത് ഞാൻ തന്നെയാണ്. പ്രണയം പ്രകടിപ്പിക്കുന്ന കാര്യത്തിൽ താൻ മോശമൊന്നുമല്ല. കത്തുകളൊക്കെ കൊടുത്തിട്ടുണ്ട്. അതൊക്കെ ഇപ്പോഴും സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്നാണ് സുനിത പറയുന്നത്.

‌ജീവിതത്തിൽ എത്ര പേരെ പ്രണയിച്ചിട്ടുണ്ടെന്ന് ചോദിച്ചാൽ പ്രണയമെന്ന രീതിയിൽ ആദ്യത്തേത് സുനിത തന്നെയായിരുന്നു. അല്ലാത്തതൊക്കെ താമശക്കളികളാണ്. സുനിതയ്ക്ക് ആദ്യമായി വാങ്ങി കൊടുത്ത സമ്മാനം വാച്ചാണ്. ഒരു പ്രോഗ്രാമിന് വേണ്ടി ദുബായിൽ പോയപ്പോൾ വാങ്ങിയതാണ് ആ വാച്ച്. അന്ന് ഞങ്ങളുടെ കല്യാണം ഉറപ്പിച്ച് വെച്ചിരിക്കുകയാണ്.

പ്രണയം വീട്ടിൽ അറിഞ്ഞപ്പോൾ എങ്ങനെയായിരുന്നു എന്ന ചോദ്യത്തിന് അവളുടെ വീട്ടുകാർക്ക് ലോട്ടറി അടിച്ചതല്ലേ എന്നായിരുന്നു തമാശരൂപേണ സലിം കുമാർ പറഞ്ഞത്. എന്നാൽ അന്ന് അദ്ദേഹം സിനിമയിലേക്ക് ഒന്നും കയറിയിട്ടില്ലെന്നാണ് ഭാര്യ സുനിത പറയുന്നത്. സുനിതയുടെ വീട്ടിലേക്ക് കല്യാണം ആലോചിച്ച് പോയത് എന്റെ വീട്ടുകാരാണ്. പ്രണയിച്ച ആളെ തന്നെ കൂടെ കൂട്ടുന്നത് വലിയൊരു ഭാഗ്യമാണ്. ഓർമ്മകളെ എങ്ങും മാറ്റി നിർത്താതെ നമ്മുടെ കൂടെ കൂട്ടുകയാണ്.

ഒരു പെൺകുട്ടി വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. അതുകൊണ്ടാണ് വീടിന് ആർച്ച എന്ന് പേരിട്ടത്. എന്നാൽ പിന്നീട് രണ്ട് ആൺമക്കളാണ് ജനിച്ചത്. എങ്കിലും ഒരു പെൺകുട്ടി കൂടി വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഞാനതിന് തയ്യാറായിരുന്നു. പക്ഷേ അവൾ പറ്റില്ലെന്നാണ് പറഞ്ഞത്. കാരണം ആർച്ച എന്നുള്ള പേര് പിന്നെ എന്ത് ചെയ്യാനാണെന്ന്