സുന്നത്ത് കല്യാണം പിഴച്ചു, 67ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

ഇടുക്കിയിൽ 67 ദിവസം പ്രായമുള്ള കുഞ്ഞ് പരിച്ഛേദനയെ തുടർന്ന് മരണപ്പെട്ട വിവരങ്ങൾ പുറത്ത് ജനുവരി രണ്ടിന് ആണ് സംഭവം. മലയാളം മാധ്യമങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യാതെ മൂടിവെച്ച വാർത്തയാണ് ഇടുക്കിയിൽ സുന്നത്ത് നടത്തി രക്തം വാർന്ന് 67 ദിവസം പ്രായമായ കുട്ടി മരിച്ചെന്നത്. ഇപ്പോൾ ഇം​ഗ്ലീഷ് മാധ്യമമായ ടൈെസ് നൗ ആണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

കടയാളൂർ സ്വദേശിയായ ഷെനീർ നുസ്രത്ത്‌ ദമ്പതികളുടെ ഇരട്ടക്കുട്ടികളിൽ ഒരാളാണ് പരിച്ഛേദന നടത്തിയതോതിനെ തുടർന്ന് മരണപ്പെട്ടത്. പരിച്ഛേദന നടത്തിയതോടെ അമിത രക്തസ്രാവം ഉണ്ടായി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ തൊട്ടു അടുത്ത ദിവസം കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ തൊടുപുഴ ചാഴിക്കാട്ട് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ഈ കഴിഞ്ഞ ജനുവരി നാലിന് രാവിലെ 11.45 ഓടെ കുഞ്ഞ് മരണപ്പെടുക ആയിരുന്നു .സംഭവത്തിൽ ഇപ്പോൾ പോലീസ് സ്വമേധയാ കേസെടുത്ത് (എഫ്‌ഐആർ) രജിസ്റ്റർ ചെയ്തിരിക്കുകയാണ് .ലിംഗത്തിന്റെ അഗ്രചർമ്മം നീക്കം ചെയ്യുന്ന ഒരു ശസ്ത്രക്രിയയാണ് പരിച്ഛേദനം.

2023-ൽ, കേരളം ആസ്ഥാനമായുള്ള നോൺ-റിലിജിയസ് സിറ്റിസൺസ് എന്ന സംഘടന, കുട്ടികളുടെ പരിച്ഛേദന നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഒരു പൊതുതാൽപ്പര്യ ഹർജി (PIL) ഫയൽ ചെയ്തു. ചികിൽസയിലല്ലാത്ത പരിച്ഛേദനം നിയമവിരുദ്ധമാണെന്നും കുട്ടികളുടെ അവകാശങ്ങൾ ലംഘിക്കുന്നതാണെന്നും ആയിരുന്നു ഹർജിക്കാരൻ വാദിച്ചത് .

ചികിൽസയിലല്ലാത്ത പരിച്ഛേദനം കുട്ടികളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും മനുഷ്യാവകാശ ലംഘനത്തിന് തുല്യമാണെന്നും പൊതുതാൽപര്യ ഹർജിയിൽ വാദിച്ചു. പരിച്ഛേദനം “തടസ്സപ്പെട്ട അറ്റാച്ച്മെൻറ്, വൈജ്ഞാനിക കാലതാമസം, ദുർബലമായ വൈകാരിക നിയന്ത്രണങ്ങൾ” എന്നിവയുൾപ്പെടെയുള്ള മാനസിക ആഘാതത്തിന് കാരണമാകുന്നു, പൊതുതാൽപ്പര്യ ഹർജി അവകാശപ്പെട്ടു.
ഹർജിക്കാർ തങ്ങളുടെ വാദങ്ങൾ ഉന്നയിക്കാൻ വാർത്താ റിപ്പോർട്ടുകളെയാണ് ആശ്രയിക്കുന്നതെന്നും അവരുടെ വാദം ശരിവെക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതി പൊതുതാൽപ്പര്യ ഹർജി തള്ളിയിരുന്നു.

ഇസ്‌ലാമിലും യഹൂദ വിശ്വാസങ്ങളിലും മതപരമായ ആചാരത്തിന്റെ ഭാഗമാണ് ഈ പരിച്ഛേദനം നടത്തുന്നത് ,ഇതിൽ പരിച്ഛേദന ചെയ്ത പുരുഷന്മാരിൽ എച്ച്‌ഐവി എയ്ഡ്‌സിന്റെ സാധ്യത കുറയ്ക്കുന്നതായി ചൂണ്ടിക്കാണിക്കുന്ന ശാസ്ത്രീയ ഗവേഷണങ്ങളും നടന്നിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത് .ലോകാരോഗ്യ സംഘടന അവകാശപ്പെടുന്നത് പരിച്ഛേദന ഒരു പുരുഷനിൽ എച്ച് ഐ വി ബാധിതരാകാനുള്ള സാധ്യത കുറയ്ക്കും എന്നാണ്

അതേസമയം മുൻപ് സുന്നത്ത് കല്യാണവുമായി ബന്ധപ്പെട്ട് സംവിധായകൻ അലി അക്ബർ എന്ന രാമസിംഹൻ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു . അന്ന് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ് മുസ്ലിം മതവിശ്വാസത്തിലോ ഖുർ ആനിലോ സുന്നത്ത് ചെയ്യണമെന്ന് നിർബന്ധമില്ലെന്നിരിക്കേ എന്തിനാണ് ഇങ്ങനെയൊരു പ്രാകൃത നടപടിയെന്ന് രാമസിംഹൻ ചോദിച്ചത് .സുന്നത്ത് ചടങ്ങ് തികച്ചും പ്രാകൃതമാണെന്ന് ആണ് രാമസിംഹൻ പറയുന്നത് . ബാലാവകാശ കമ്മീഷനിൽ പരാതി രജിസ്റ്റർ ചെയ്യണം എന്നും എങ്കിൽ സാക്ഷി പറയാൻ അദ്ദേഹം വരുമെന്നുമായിരുന്നു പറഞ്ഞത്