പിണറായി ഭരിക്കുന്ന നാട്ടിൽ ഗുണ്ടായിസം മാത്രം പ്രതീക്ഷിച്ചാൽ മതി – ഇവാ ശങ്കർ

‘എന്താണ് നമ്മുടെ നാട്ടിൽ കുറെ നാളായി നടക്കുന്നത് പ്രബുദ്ധ കേരളമാണ് പോലും. നാട്ടിലെ അക്രമകാരിയായ തെരുവുനായയെ കൈകാര്യം ചെയ്യുന്ന ലാഘവത്തോടെ, മകളുടെ മുന്നിൽ ഇട്ടു പിതാവിനെ കൂട്ടം കൂടി അക്രമിച്ചത് അത് എന്തു കാരണത്തിന്റെ പേരിൽ ആയാലും അത് മൃഗ്ഗീയമാണ്.’ – കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ മകളുടെ മുന്നിൽ വെച്ച് പിതാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതികരിച്ച് എഴുത്തുകാരിയും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമായ ഇവാ ശങ്കർ പറയുന്നു.

നിയമം കൈയ്യിലെടുക്കാൻ ആ ഉദ്യോഗസ്ഥർക്ക് എന്ത് അധികാരമാണുള്ളത്?
മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇത് ഗുണ്ടായിസമാണ്.
യാത്രക്കാരോട് മര്യാദ ഇല്ലാതെ പെരുമാറുന്ന ഇവനെ പോലുള്ളവർക്ക്‌ ജോലിയിൽ തുടരാൻ യാതൊരു അർഹതയും ഇല്ല.ksrtc യിൽ ഇങ്ങനെയുള്ള ഉദ്യോഗസ്ഥർ ഉണ്ടെങ്കിൽ അത് ഇനിയും ജനങ്ങൾക്ക്‌ ഭീഷണിയാണ്.

ഒരുപക്ഷെ യൂണിയൻ എന്തിനും പിന്നിലുണ്ടെന്നുള്ള അഹങ്കാരമായിരിക്കാം ഇവർക്ക്. സസ്പെൻഷൻ കൊടുത്തു ജനങ്ങളുടെ കണ്ണിൽ പൊടിയിടാതെ ഇത്തരക്കാരെ സർവ്വീസിൽ നിന്നും പിരിച്ചുവിടുകയാണ് വേണ്ടത്.
ഇവരുടെ ഒക്കെ വിചാരം ksrtc അവർക്കൊക്കെ സ്ത്രീധനം കിട്ടിയതാണെന്നാ. പൊതു ജനങ്ങളുടെ നികുതി പണം കൊണ്ടാണ് ഇവന്മാരെ പോലെയുള്ളവരെ തീറ്റി പോറ്റുന്നു എന്ന കാര്യം അവർ അപ്പാടെ മറന്നു പോയെന്നു തോന്നുന്നു.

Ksrtc യിൽ മാത്രമല്ല, സർക്കാരിന്റെ പല സ്ഥാപനങ്ങളിലും സെക്യൂരിറ്റി എന്ന പേരിൽ നിക്കുന്നവരുടെ ഗുണ്ടാവിളയാട്ടമാണ്. അവരെ നിയമിക്കുന്നതും സംരക്ഷിക്കുന്നതും ഭരണപക്ഷത്തിലെ രാഷ്ട്രീയ പാർട്ടികൾ തന്നെയാണ്. ആളും തരവും നോക്കിയാണ് ഇത്തരക്കാർ പെരുമാറാറുള്ളത്. അവർക്കെതിരെ പരാതിയുമായി പോയാൽ പരാതി കൊടുക്കുന്നവനെ കുരുക്കും എന്നുള്ളത് കൊണ്ട് ആരും അത് പുറത്ത് പറയാറില്ല.

ഒഫീഷ്യൽ ഡ്യൂട്ടിയിൽ ഒരു പൗരനെ മർദ്ദിച്ച് അവശനാക്കിയതിന്റെ പേരിൽ ഈ ക്രിമിനലുകൾക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസ് എടുക്കാൻ വകുപ്പുണ്ട്. പക്ഷെ പിണറായി ഭരിക്കുന്നത്‌ കൊണ്ട്, ഇരകൾക്ക് എതിരെ ജോലി നിർവഹണത്തിന് തടസ്സം സൃഷ്ടിച്ചതിന്റെ പേരിൽ നടപടിയുണ്ടാകുമോയെന്നു കണ്ടറിയണം. സാധാരണ അങ്ങനെ ആണല്ലോ സംഭവിക്കുന്നത്. പ്രതികൾ എവിടെയും Cpm അനുഭാവികൾ എന്ന് മനസിലായാൽ, ആദ്യം സസ്പെൻഷനും, പിന്നെ വീടിനടുത്തേക്ക് പ്രൊമോഷനോടെ സ്ഥലം മാറ്റവും അത് ആണല്ലോ പതിവ്..