ബിഹാറിൽ 15,000 യുവാക്കൾക്ക് പോപ്പുലർ ഫ്രണ്ട് ആയുധ പരിശീലനം നൽകി

 

ബിഹാറിൽ 15,000 യുവാക്കൾക്ക് പോപ്പുലർ ഫ്രണ്ട് ആയുധ പരിശീലനം നൽകിയെന്ന് വെളിപ്പെടുത്തൽ. ഫുൽവാരി ഷെരീഫ് തീവ്രവാദ കേസിൽ റിമാൻഡിൽ ഉള്ള മുഹമ്മദ് ജലാലുദ്ദീൻ, അഹ്താർ പർവേസ് എന്നിവരെ ബിഹാർ പൊലീസ് പ്രത്യേകാന്വേഷണ സംഘം ചോദ്യം ചെയ്യുമ്പോഴാണ് ഇക്കാര്യം അറിവായത്. രാജ്യ സുരക്ഷക്ക് ഭീക്ഷണിയാവുന്ന വിവരം അറിഞ്ഞ പിറകെ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐബി)യും, ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യും തുടർന്ന് ഇവരെ ചോദ്യം ചോദ്യം ചെയ്യുകയുണ്ടായി.

പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലന പരിപാടിയുടെ ആസ്ഥാനം ബിഹാറിലെ പുർണിയയിലാണെന്ന് അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും നിന്നുള്ള പോപ്പുലർ ഫ്രണ്ട് ആയുധ പരിശീലകർ പുർണിയയിൽ തമ്പടിച്ചതിന്റെ വിവരങ്ങളും പൊലീസിനു ലഭിച്ചു. പുർണിയയിലെ പോപ്പുലർ ഫ്രണ്ട് ഓഫിസിൽ നടത്തിയ പൊലീസ് റെയ്ഡിൽ ആയുധ പരിശീലകരുടെ പേരും മൊബൈൽ നമ്പരുകളുമടങ്ങിയ ഡയറി അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു

പോപ്പുലർ ഫ്രണ്ട് ക്യാംപ് ഓഫിസുകൾ എന്നപേരിലാണ് ബിഹാറിലെ 15 ജില്ലകളിൽ രഹസ്യമായി ആയുധ പരിശീലന കേന്ദ്രങ്ങൾ പ്രവർത്തിച്ചു വന്നത്. കതിഹാർ, കിഷൻ ഗഞ്ച് തുടങ്ങി സീമാഞ്ചൽ മേഖലയിൽ നിന്നുള്ള യുവാക്കളാണ് പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലന പരിപാടിയിൽ പങ്കെടുത്തിരുന്നത്. വിദ്യാഭ്യാസത്തി ൽ പിന്നോക്കം നിൽക്കുന്ന തൊഴിൽരഹിതരായ യുവാക്കളെയാണു പരിശീലന പരിപാടിയിൽ പോപ്പുലർ ഫ്രണ്ട്‌ പങ്കെടുപ്പിച്ച് വന്നിരുന്നത്.