ചൈനയിൽ കോവിഡ് കേസുകൾ ഉയരുന്നു

ബെയ്‌ജിങ്‌ ∙ ചൈനയിൽ കോവിഡ് കേസുകൾ ഉയർന്ന സാ​ഹചര്യത്തിൽ സേവനങ്ങളിൽ നിയന്ത്രണവുമായി ഷാങ്ഹായ് ഇന്ത്യൻ കോൺസുലേറ്റ്. ആളുകൾക്ക് നേരിട്ട് നൽകുന്ന സേവനങ്ങൾക്കാണ് ഇപ്പോൾ നിയന്ത്രണം. കിഴക്കൻ ചൈനയിൽ നിന്നുള്ള ഇന്ത്യക്കാർക്ക് ബെയ്ജിങ്ങിലെ ഇന്ത്യൻ എംബസി ഉപയോഗപ്പെടുത്താമെന്നും കോൺസുലേറ്റ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

‘ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് ഷാങ്‌ഹായ്‌. നഗരത്തിൽ വിവിധ തരത്തിലുള്ള നിയന്ത്രണങ്ങളാണ് ഷാങ്ഹായ് മുൻസിപ്പൽ പീപ്പിൾസ് ഗവണ്മെന്റ് ഏർപ്പെടുത്തിയിരിക്കുന്നത്. വർക്ക് ഫ്രം ഹോം മാതൃകയിലുള്ള പ്രവർത്തനമാണ് കോൺസുലേറ്റ് നടത്തിവരുന്നത്’- കോൺസുലേറ്റ് വെബ്സൈറ്റിൽ പറയുന്നു.