കൊച്ചിയിലെ മസാജിങ് സെന്ററുകളില്‍ പരിശോധന, ലഹരിയിടപാടുകളും അനാശാസ്യവും വ്യാപകമെന്ന് പരാതി

കൊച്ചി. സ്പാകളിലും മസാജിങ് സെന്ററുകളിലും പോലീസിന്റെ പരിശോധന. കൊച്ചിയില്‍ പാലാരിവട്ടത്ത് 19 സ്ഥലങ്ങളിലും തേവരയില്‍ 9 ഇടങ്ങളിലുമാണ് പരിശോധന നടത്തുന്നത്. ലഹരിയിടപാടുകളും അനാശാസ്യവും വ്യാപകമാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് മിന്നല്‍ പരിശോധന നടത്തിയത്.

കൊച്ചിയില്‍ വിവിധ സ്ഥലങ്ങളിലായി 50ലേറെ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. മസാജിങ് സെന്ററുകളിലും സ്പാകളിലും നടത്തിയ പരിശോധനയില്‍ ഭൂരിപാഗം ജീവനക്കാര്‍ക്കും മതിയായ യോഗ്യതയില്ലെന്നാണ് വിവരം.

പോലീസ് രണ്ട് മാസം മുമ്പും പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ശനിയാഴ്ച നടത്തിയ പരിശോധന.